തിരുവനന്തപുരം: ആക്സസ് കൺട്രോൾ സിസ്റ്റം നടപ്പാക്കുന്നതിനെതിരെ സെക്രട്ടേറിയറ്റ് അസോസിയേഷൻ. സെക്രട്ടേറിയറ്റ് ജീവനക്കാരെ ബന്ധികളാക്കുന്ന അക്സസ് കൺട്രോൾ സിസ്റ്റം നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ട് അസോസിയേഷൻ ചീഫ് സെക്രട്ടറി വിളിച്ച യോഗം ബഹിഷ്ക്കരിച്ചു.
ഭരണ സിരാകേന്ദ്രത്തിന്റെ പ്രാധാന്യവും ചുമതലകളും പരിഗണിക്കാതെയും ആക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്നത് ന്യായീകരിക്കാവുന്നതല്ലായെന്നും കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. തികച്ചും ആശാസ്ത്രീയമായും യുക്തി രഹിതവുമായിട്ടാണ് ആക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്നത്. അസോസിയേഷൻ ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗത്തിൽ എതിർപ്പ് അറിയിക്കുകയും, ഒരു പ്രഹസനമായി നടത്തുന്ന ചർച്ച ബഹിഷ്കരിക്കുകയും ചെയ്തതായും പ്രസിഡന്റ് എം.എസ്. ജ്യോതിഷും, ജനറൽ സെക്രട്ടറി സി.എസ്. ശരത്ചന്ദ്രനും അറിയിച്ചു.
യോഗബഹിഷ്കരണത്തിന് ശേഷം കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റ് പ്രധാന കവാടങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.