ആലപ്പുഴയിലെ വിഭാഗീയത സി.പി.എമ്മിൽ ‘തിരുത്തൽ’ നടപടിയുണ്ടാകും

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ സി.​പി.​എം വി​ഭാ​ഗീ​യ​ത​യി​ൽ ‘തി​രു​ത്ത​ൽ’ ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന നേ​തൃ​ത്വം. സ​മ്മേ​ള​ന​കാ​ല​ത്തെ വി​ഭാ​ഗീ​യ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന അ​ച്ച​ട​ക്ക​ന​ട​പ​ടി പ്ര​ഖ്യാ​പി​ക്കു​ന്ന നി​ർ​ണാ​യ​ക യോ​ഗ​ങ്ങ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ‍ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ചേ​രും. തി​ങ്ക​ളാ​ഴ്ച ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റും ചൊ​വ്വാ​ഴ്ച ജി​ല്ല ക​മ്മി​റ്റി​യു​മാ​ണ്​ ചേ​രു​ക. ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ ചേ​രു​ന്ന യോ​ഗ​ങ്ങ​ളി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ച ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

ജി​ല്ല സെ​ക്ര​ട്ടേ​റി​​യ​റ്റ്​ അം​ഗ​ങ്ങ​ളാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ, എം. ​സ​ത്യ​പാ​ല​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. സ​ദാ​ശി​വ​ൻ, ടി.​കെ. ദേ​വ​കു​മാ​ർ, വി.​വി. അ​ശോ​ക​ൻ, ക​ർ​ഷ​ക സം​ഘം ജി​ല്ല സെ​ക്ര​ട്ട​റി ഉ​ണ്ണി​ത്താ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ. സോ​മ​ൻ (ഹ​രി​പ്പാ​ട്), വി.​ടി. രാ​ജേ​ഷ്​ (ആ​ല​പ്പു​ഴ നോ​ർ​ത്ത്), വി.​എ​ൻ. വി​ജ​യ​കു​മാ​ർ (ആ​ല​പ്പു​ഴ സൗ​ത്ത്) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​യാ​യ​വ​രു​ടെ​യും വി​ശ​ദീ​ക​ര​ണം വി​ല​യി​രു​ത്തി​യാ​വും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​വു​ക.

വി​ഭാ​ഗീ​യ​ത അ​ന്വേ​ഷി​ക്കാ​ൻ പാ​ർ​ട്ടി നി​യോ​ഗി​ച്ച പി.​കെ. ബി​ജു​വും ടി.​പി. രാ​മ​കൃ​ഷ്ണ​നും അം​ഗ​ങ്ങ​ളാ​യ ക​മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​​ൽ ജി​ല്ല​യി​ലെ ഉ​ന്ന​ത നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ പ​ങ്ക്​ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​​മെ​ന്ന ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച്​ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ കു​റ്റാ​രോ​പി​ത​രാ​യ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ നേ​താ​ക്ക​ള​ട​ക്കം 30 പേ​രി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​രു​ന്നു. എ​ല്ലാ​വ​രും മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും പ​ദ​വി​യി​ൽ​നി​ന്ന്​ ത​രം​താ​ഴ്ത്തു​ന്ന​ത്​ ​ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ്​ വി​വ​രം. ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, മ​​ന്ത്രി സ​ജി ചെ​റി​യാ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്കാ​ണ്​ നോ​ട്ടീ​സ്​ കി​ട്ടി​യ​ത്. ജി​ല്ല​യി​ൽ ആ​ല​പ്പു​ഴ സൗ​ത്ത്, നോ​ർ​ത്ത്, ഹ​രി​പ്പാ​ട്, ത​ക​ഴി ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലാ​ണ്​ ചേ​രി​തി​രി​വും വി​ഭാ​ഗീ​യ​ത​യും പ്ര​ക​ട​മാ​യ​ത്.

ത​ക​ഴി, ആ​ല​പ്പു​ഴ സൗ​ത്ത്​-​നോ​ർ​ത്ത്​ ഏ​രി​യ ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ടാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ആ​ല​പ്പു​ഴ നോ​ർ​ത്തി​ലെ ഏ​രി​യ സ​മ്മേ​ള​നം ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ സൗ​ത്തി​ലും ഹ​രി​പ്പാ​ടും ഒ​രു​വി​ഭാ​ഗ​ത്തെ പൂ​ർ​ണ​മാ​യും തോ​ൽ​പി​ച്ചു. ത​ക​ഴി​യി​ലും ചേ​രി​തി​രി​ഞ്ഞ് മ​ത്സ​രം ന​ട​ന്നു. സി.​പി.​എം നേ​താ​വും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ ആ​ർ. ഷാ​ന​വാ​സ്​ ആ​രോ​പ​ണ വി​ധേ​യ​നാ​യ ല​ഹ​രി​ക​ട​ത്ത്​ വി​വാ​ദം, കു​മാ​ര​പു​രം സ​ഹ​ക​ര​ണ ബാ​ങ്ക്​ ക്ര​മ​ക്കേ​ട്, പാ​ർ​ട്ടി​ക്ക്​ നാ​​ണ​ക്കേ​ടു​ണ്ടാ​ക്കി​യ സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

Tags:    
News Summary - Sectarianism in Alappuzha CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.