‘‘ഒൗർ സീനിയർ മെംബർ ലോനപ്പൻ നമ്പാടൻ വാൺട്സ് ടു ടെൽ സംതിങ് ഇംപോർട്ടൻറ്, പ്ലീസ് ലിസൺ’’ (നമ്മുടെ മുതിർന്ന അംഗം ലോനപ്പൻ നമ്പാടന് എന്തോ പറയാനുണ്ട്, ദയവായി ഒന്ന് ശ്രദ്ധിക്കൂ). മൻമോഹൻസിങ്ങിെൻറ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സർക്കാറിെൻറ കാലത്ത് ലോക്സഭയിൽ പലതവണ മുഴങ്ങിക്കേട്ടിട്ടുണ്ട് സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ ഇൗ അഭ്യർഥന.
മുകുന്ദപുരത്തിെൻറ ആവശ്യങ്ങളുമായി അന്നത്തെ എം.പിയായിരുന്ന നമ്പാടൻ മാഷ് മലയാളത്തിൽ എഴുതി തയാറാക്കിയ ചോദ്യങ്ങളുമായാണ് ചോദ്യോത്തര വേളയിൽ എത്തിയിരുന്നത്. മാഷ് എഴുന്നേറ്റ് നിൽക്കുേമ്പാെഴാക്കെ സോമനാഥ് ചാറ്റർജി മറ്റ് അംഗങ്ങളോട് ശ്രദ്ധിക്കാൻ പറയും. മലയാളത്തിലുള്ള ചോദ്യം മനസ്സിലാവില്ലെങ്കിലും അതിെൻറ ഇംഗ്ലീഷ് വിവർത്തനം ഇയർഫോണിൽ കേട്ട് അദ്ദേഹം തലകുലുക്കും. എന്നിട്ട് അംഗങ്ങളോടായി പറയും. വളരെ പ്രധാനപ്പെട്ട വിഷയമാണ് അദ്ദേഹം പറയുന്നത്. സർക്കാർ പരിഗണിക്കണം. ലോനപ്പൻ നമ്പാടൻ എന്ന പേര് അദ്ദേഹം ഉച്ചരിച്ചിരുന്നതുതന്നെ കേൾക്കാൻ രസമായിരുന്നു. നമ്പാടൻ മാഷോട് മാത്രമല്ല, കേരളത്തിൽനിന്നുള്ള എം.പിമാരോടെല്ലാം അദ്ദേഹത്തിന് പ്രത്യേക വാത്സല്യമുണ്ടായിരുന്നു.
ലോക്സഭയിൽ ചോദ്യം ചോദിച്ചതിന് ശേഷം നമ്പാടൻ മാഷ് നേരെ വരുന്നത് പത്രക്കാരുടെ അടുത്തേക്കാണ്. എല്ലാവർക്കും കൊടുക്കാൻ പകർപ്പുകൾ പോക്കറ്റിലുണ്ടാകും. പരിചയമുള്ള പത്രക്കാരുടെ തോളിൽതട്ടി പോക്കറ്റിൽ ചോദ്യത്തിെൻറ പകർപ്പിട്ടുകൊടുത്ത് അദ്ദേഹം പറയുമായിരുന്നു. ‘‘എടാ, സ്പീക്കർ പറഞ്ഞതുകേട്ടില്ലേ, പ്രധാനപ്പെട്ട വിഷയമാണ്. ഒന്നു കൊടുത്തേക്കണേ’’. സഭയിലുള്ളവരോടെല്ലാം മാന്യമായി ഇടപഴകിയിരുന്ന, ഭംഗിയായി വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു ചാറ്റർജി. എല്ലാവരോടും ഒരേ രീതിയിലുള്ള പെരുമാറ്റം. കർക്കശക്കാരനാവേണ്ട സമയത്ത് അദ്ദേഹത്തിെൻറ മുഖഭാവവും ശബ്ദവും മാറും. സഭ പ്രക്ഷുബ്ധമാവുേമ്പാഴും അദ്ദേഹം ഉലയാതെ നിന്നു. ഏതെങ്കിലും വിഷയത്തിൽ പ്രതിഷേധമറിയിക്കാൻ ചിലപ്പോൾ കൊടുങ്കാറ്റുപോലെ നടുത്തളത്തിലേക്ക് മമതക്ക് ഒരു വരവുണ്ട്. അത് കാണുേമ്പാൾ തന്നെ സഭ നിർത്തിവെച്ചാണ് അദ്ദേഹം ആ പ്രതിഷേധം കെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.