എസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും ആക്രമണം: ആറുപേർക്കെതിരെ കേസ്​

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് എസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും നേരെയുണ്ടായ ആക്രമണത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാത്രി 11ന് പരപ്പിൽ താഴത്തിനുപടിഞ്ഞാറ് ഭാഗത്താണ് എസ്.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറിയും സി.പി.എം പുത്തൻ കടപ്പുറം സ​െൻറർ ബ്രാഞ്ച് സെക്രട്ടറിയുമായ ഹസൻ മുബാറക്ക്, സുഹൃത്ത് ഷഹനാസ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇരുവരെയും മുതുവുട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനായ ഫസലുവി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് സി.പി.എം നേതാക്കൾ രാത്രി തന്നെ ആരോപിച്ചിരുന്നു. ഫസലു ഉൾ​െപ്പടെ ആറുപേർക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്.

Tags:    
News Summary - sfi leader attacked malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.