പാലക്കാട്: ഷാഫി പറമ്പിൽ എം.എൽ.എയെ സംസ്ഥാന യൂത്ത് കോൺഗ്രസിെൻറ അമരത്ത് എത്തിച്ച ത് വാക്ചാതുരിയും മികവുറ്റ സംഘാടന പാടവവും. പട്ടാമ്പി ഗവ. കോളജിൽ പഠിക്കുേമ്പാൾ വി ദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ഷാഫിയുടെ അരങ്ങേറ്റം. കോളജ് യൂനിയൻ ഭാരവാഹിയായ ി തിളങ്ങിയ അദ്ദേഹം, അധികം വൈകാതെ കെ.എസ്.യു ജില്ല, സംസ്ഥാന നേതൃനിരയിലേക്ക് ഉയർന്നു.
2009ൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറായി. 2011ൽ 28ാം വയസ്സിൽ പാലക്കാട് മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ കെ.െക. ദിവാകരനെ തോൽപിച്ച് നിയമസഭ അംഗമായി. 2016ൽ പാലക്കാട്ടുതന്നെ ഭൂരിപക്ഷം ഉയർത്തി വിജയം ആവർത്തിച്ച ഷാഫി, നിയമസഭയിൽ പ്രതിപക്ഷ നിരയിലെ കുന്തമുനയാണ്. 2013ൽ യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെൻറ് മണ്ഡലം കമ്മിറ്റി അധ്യക്ഷനായും 2015ൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള അടുപ്പമാണ് ‘എ’ ഗ്രൂപ്പുകാരായ ഷാഫി പറമ്പിലിെൻറ വളർച്ചക്കെന്നും തുണ. പട്ടാമ്പി ഓങ്ങല്ലൂർ പറമ്പിൽ വീട്ടിൽ ഷാനവാസിെൻറയും മൈമുനയുടെയും മകനായ ഷാഫി, പാലക്കാട്ടുനിന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയാണ്. എം.ബി.എ ബിരുദധാരിയാണ് 37കാരനായ ഷാഫി പറമ്പിൽ. അഷീല അലിയാണ് ഭാര്യ. മകൾ മൂന്നു വയസ്സുകാരി ദുഅ മെഹക്. ഷാഫി വിവാഹവിരുന്നിന് ചെലവിടാൻ സ്വരൂപിച്ച പണമുപയോഗിച്ച് മലമ്പുഴയിലെ അന്ധദമ്പതികൾക്ക് വീടുെവച്ചുകൊടുത്തത് വാർത്തപ്രാധാന്യം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.