ന്യൂഡൽഹി: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഡൽഹിയില െ ആറ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിയുമായി സഖ്യം സംബ ന്ധിച്ച ചർച്ച നീണ്ടുപോയതോടെയാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകിയത്. മുൻ മുഖ്യമന്ത്രിയും ഡൽഹി പി.സി.സി അധ്യക്ഷയുമായ ഷീലാ ദീക്ഷിത് പട്ടികയിലുണ്ട്. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന കപിൽ സിബൽ മത്സരിക്കാനില്ല. കിഴക്കുപടിഞ്ഞാറൻ ഡൽഹിയിൽനിന്നാണ് ഷീലാ ദീക്ഷിത് മത്സരിക്കുന്നത്.
മുൻ പി.സി.സി അധ്യക്ഷൻ അജയ്മാക്കൻ ന്യൂഡൽഹി മണ്ഡലത്തിൽ മത്സരിക്കും. കിഴക്കൻ ഡൽഹിയിൽ അരവിന്ദ് സിങ് ലൗലി, ചാന്ദ്നി ചൗക്കിൽ ജെ.പി. അഗർവാൾ, വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ രാജേഷ് ലിലോതിയ, പടിഞ്ഞാറൻ ഡൽഹിയിൽ മഹബൽ മിശ്ര എന്നിവരാണ് പട്ടികയിലുള്ളത്.
ചാന്ദ്നി ചൗക്കിൽനിന്ന് ജനവിധി തേടുമെന്ന് ആഴ്ചകൾക്കു മുേമ്പ കപിൽ സിബൽ വ്യക്തമാക്കിയിരുന്നെങ്കിലും ആം ആദ്മി പാർട്ടിയുമായുള്ള സഖ്യധാരണ പൊളിഞ്ഞതോടെ പിന്മാറുകയായിരുന്നുവെന്നാണ് സൂചന. നിലവിൽ രാജ്യസഭ എം.പിയായ സിബലിന് ഒരു വർഷത്തിലധികം കാലാവധിയുണ്ട്.
തെക്കൽ ഡൽഹി മണ്ഡലത്തിൽ മാത്രമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്. സിഖ് കലാപക്കേസിൽ കുറ്റാരോപിതനായ സജ്ജൻ കുമാറിെൻറ സഹോദരൻ രമേശ് കുമാറിെൻറ പേരാണ് തെക്കൻ ഡൽഹിയിൽ കോൺഗ്രസ് പരിഗണിക്കുന്നത്. എന്നാൽ, സിഖ് വിഭാഗത്തിൽനിന്നുള്ള പ്രതിഷേധം ഉയർന്നതോടെ പേര് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.