തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിൽനിന്ന് അപ്രതീക്ഷിതമായാണ് ഷീല ദീക്ഷിത് കേ രള ഗവർണറായി നിയമിതയായത്. രണ്ടാം യു.പി.എ സർക്കാറിെൻറ അവസാന സമയത്തായിരുന്നു ഇൗ നിയോഗം.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മിയോട് ദയനീയമായി പരാജയപ്പെട ്ട് നിൽക്കവെ 2014 മാർച്ച് അഞ്ചിനാണ് കേരളത്തിെൻറ 20ാം ഗവർണറായി ഷീല ദീക്ഷിത് അവരോധിതയായത്.
സംസ്ഥാന കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്നുപോയതിന് പിന്നാലെയായിരുന്നു നിയമനം. ലോക്സഭയിലേക്ക് മത്സരിക്കാൻ നിഖിൽകുമാർ ഗവർണർ പദവി ഒഴിഞ്ഞപ്പോഴാണ് ഷീല ദീക്ഷിത് പകരക്കാരിയായത്. സജീവ രാഷ്ട്രീയത്തിൽ നിന്നാണ് വന്നതെങ്കിലും ഗവർണറായിരുന്ന അഞ്ചരമാസവും പദവിയുടെ അന്തസ് അവർ കാത്തുസൂക്ഷിച്ചു. വേഗത്തിലും നിഷ്പക്ഷമായും തീരുമാനങ്ങളെടുക്കാനുള്ള അവരുടെ കഴിവ് ശ്രദ്ധേയമായിരുന്നു.
ഗവർണർ എന്ന നിലയിൽ കാര്യഗൗരവമുള്ള വിഷയങ്ങളിൽ മാത്രമാണ് ഇടപെട്ടിരുന്നതെന്ന് ഗവർണറുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ. അജിത്കുമാർ അനുസ്മരിക്കുന്നു.ഉമ്മൻ ചാണ്ടി ആയിരുന്നു അന്ന് മുഖ്യമന്ത്രി. സർക്കാറുമായി നല്ല ബന്ധം പുലർത്തിയിരുന്നെങ്കിലും എം.ജി സർവകലാശാല വി.സിയുടെ യോഗ്യതെയ സംബന്ധിച്ച് ആരോപണം ഉയർന്നപ്പോൾ സർക്കാറിെൻറ ‘താൽപര്യത്തിനൊപ്പം’ നിൽക്കാൻ ഷീല ദീക്ഷിത് തയാറായില്ല. വി.സിയെ പിരിച്ചുവിടാനുള്ള തീരുമാനം സംസ്ഥാന ചരിത്രത്തിലെതന്നെ ആദ്യ സംഭവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.