ന്യൂഡൽഹി: ഷീല ദീക്ഷിതിെൻറ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട് രപതി എം. വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. ദീക ്ഷിതിെൻറ ഭരണകാലം തലസ്ഥാനത്ത് മാറ്റങ്ങളുടെ കാലമായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. മികച്ച ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഡൽഹിയുടെ വികസനത്തിൽ മുഖ്യപങ്ക് വഹിച്ച നേതാവായിരുന്നു ദീക്ഷിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദീക്ഷിത് കോൺഗ്രസിെൻറ മകളായിരുന്നുവെന്നും വ്യക്തിപരമയി ഏറെ അടുപ്പമുള്ള അവരുടെ വിയോഗം തനിക്ക് ഏറെ ദുഃഖമുണ്ടാക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ദീക്ഷിതിെൻറ മരണം ഡൽഹിക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ ദീക്ഷിതിനെ എന്നും ഓർക്കുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.