ഞങ്ങൾക്ക് മറ്റ് മാർഗങ്ങളുമുണ്ട്; ബി.ജെ.പിക്ക് കടുത്ത മുന്നറിയിപ്പുമായി ശിവസേന

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടിയിട്ടും സർക്കാർ രൂപവത്കരണത്തിന് ധാരണയാകാത്ത ബി.ജ െ.പി-ശിവസേന സഖ്യത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സർക്കാർ രൂപവത്കരണം വൈകിക്കുകയാണെങ്കിൽ തങ്ങൾക്ക് മറ്റ് മാർഗങ് ങൾ ആലോചിക്കേണ്ടിവരുമെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റൗട്ട് ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി.

ഞങ്ങൾക്ക ് മറ്റ് മാർഗങ്ങളുണ്ടെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ട്. പക്ഷേ, അത്തരമൊരു കടുംകൈക്ക് ആഗ്രഹിക്കുന്നില്ല. ധാർമികതയുടെ രാഷ്ട്രീയമാണ് ശിവസേനക്ക്. അധികാരത്തിന് വേണ്ടിയുള്ള ആർത്തി പാർട്ടിക്കില്ല. ഹരിയാനയിലേത് പോലെ പിതാവ് ജയിലിൽ കഴിയുന്ന ഒരു ദുഷ്യന്ത് ചൗതാല മഹാരാഷ്ട്രയിൽ ഇല്ലെന്നും സഞ്ജയ് റൗട്ട് തുറന്നടിച്ചു. ഹരിയാനയിൽ ജെ.ജെ.പിയെ കൂട്ടുപിടിച്ച് ബി.ജെ.പി സർക്കാർ രൂപവത്കരിച്ചതിനെയാണ് റൗട്ട് പരാമർശിച്ചത്.

മുഖ്യമന്ത്രിപദം തുല്യകാലയളവിൽ പങ്കുവെക്കാമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം എഴുതി നൽകിയാൽ മാത്രമേ സർക്കാർ രൂപീകരണത്തിൽ സഹകരിക്കൂവെന്ന് കഴിഞ്ഞ ദിവസം ശിവസേന നിലപാടെടുത്തിരുന്നു. അധികാരത്തിന്‍റെ റിമോട്ട് കൺട്രോൾ തങ്ങളുടെ കൈയിലാണെന്നും അവർ പറഞ്ഞിരുന്നു.

ബി.ജെ.പി ബന്ധം ഒഴിവാക്കിയാൽ ശിവസേനയെ ഒപ്പം കൂട്ടാൻ ഒരുക്കമാണെന്ന് കോൺഗ്രസ് നിലപാടെടുത്തെങ്കിലും ഇക്കാര്യത്തിൽ ശിവസേന പ്രതികരിച്ചിട്ടില്ല.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ശിവസേന-ബി.ജെ.പി സഖ്യത്തിന് 161 സീറ്റുകളുണ്ട്. ബി.ജെ.പിക്ക് 105ഉം ശിവസേനക്ക് 56ഉം. കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന് 98 സീറ്റുകളാണുള്ളത്. 288 അംഗ നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാൻ 145 പേരുടെ പിന്തുണയാണ് ആവശ്യം.

Tags:    
News Summary - Shiv Sena warns of ‘other options’ in latest salvo at BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.