ലഖ്നോ: സമാജ്വാദി പാര്‍ട്ടിയിലെ ഉള്‍പ്പോരില്‍ ഒതുങ്ങിപ്പോയ ശിവ്പാല്‍ സിങ് യാദവിന് തെരഞ്ഞെടുപ്പില്‍ വിജയം. 61കാരനായ ശിവ്പാല്‍ പാര്‍ട്ടി ശക്തികേന്ദ്രമായ ജസ്വന്ത്നഗറില്‍നിന്നാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി മനീഷ് യാദവ് പാട്രെയെ 52,616 വോട്ടിനാണ് ശിവ്പാല്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 81,084 വോട്ടിനാണ് ശിവ്പാല്‍ വിജയിച്ചത്. സമാജ്വാദി പാര്‍ട്ടിയുടേത് അഹങ്കാരത്തിന് കിട്ടിയ തോല്‍വിയാണെന്നാണ് ശിവ്പാല്‍ പാര്‍ട്ടിയുടെ ദയനീയ പരാജയത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്്.
മഹ്രാജ്ഗഞ്ചിലെ നൗതാന്‍വ സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥി അമാന്‍മണി ത്രിപാദി വിജയിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ കുന്‍വര്‍ കൗശല്‍ കിഷോറിനെയാണ് പരാജയപ്പെടുത്തിയത്. 32,478 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് വിജയം. ഭാര്യയുടെ കൊലപാതകത്തില്‍ കുറ്റാരോപിതനായ അമാന്‍മണി സമാജ്വാദി പാര്‍ട്ടി സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഇയാള്‍ക്ക് കഴിഞ്ഞദിവസമാണ് അലഹബാദ് ഹൈകോടതി ജാമ്യമനുവദിച്ചത്.
നോയിഡയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മകന്‍ പങ്കജ് സിങ് ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ചു. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുനില്‍ ചൗധരിയെ 1,04,016 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് പങ്കജ് സിങ് പരാജയപ്പെടുത്തിയത്. ബി.എസ്.പി സ്ഥാനാര്‍ഥി രവി കാന്ത് മൂന്നാമതത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.