സ്റ്റേജില്‍ കയറിവന്ന് ‘യേ വഖ്ത്’ എന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞാല്‍ മതി ‘ബദലാവ് കാ ഹേ’ എന്ന് ജനം ആര്‍ത്തുവിളിക്കുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഏതെങ്കിലും ഒരാള്‍ക്ക് അച്ഛാദിന്‍ വന്നോ എന്ന് ചോദിക്കുേമ്പാഴും ഇല്ലെന്ന് ഉച്ചത്തിൽ മറുപടി. എവിടെയെങ്കിലും തേന്‍ മണത്താല്‍ അത് കുടിക്കാന്‍ മാത്രെമത്തുന്ന തേനീച്ചയാണ് ബി.ജെ.പി എന്ന് കേള്‍ക്കുമ്പോള്‍ ജനം പരിഹസിച്ച് ചിരിക്കുന്നുമുണ്ട്. ജനത്തിെൻറ ആവേശത്തിന് അനുസരിച്ച് കത്തിക്കയറി മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആള്ക്കൂട്ടത്തെയുണ്ടാക്കുന്നതില് ജ്യോതിരാദിത്യ സിന്ധ്യ ഏറെ മുന്നിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സദസ്സിലെത്തുന്ന ആൾക്കൂട്ടത്തെ മറികടക്കാൻ സിന്ധ്യക്ക് കഴിയുന്നുവെന്ന് മനസ്സിലാക്കാന്‍ ഗ്വാളിയോറിലെ ജനാവലി മതി. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി ബി.ജെ.പി ആധിപത്യം സ്ഥാപിച്ച സ്വന്തം രാജവംശത്തിെൻറ തട്ടകം തിരിച്ചുപിടിക്കാന്‍ ഒടുവില്‍ ‘യോഗ്യനായ പിതാവിെൻറ യോഗ്യനായ പുത്രന്’ അരയും തലയും മുറുക്കി രംഗത്തുണ്ട്. നോട്ട് നിരോധന കാലത്ത് ഗ്വാളിയോറിലെ ബാങ്കുകള്‍ക്ക് നിങ്ങള്‍ ക്യൂവില്‍ നിൽക്കുേമ്പാൾ ബി.ജെ.പി നേതാക്കൾ പിന്‍വാതിലിലൂടെ കള്ളപ്പണം മാറ്റിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് സിന്ധ്യ പറയുേമ്പാൾ തലയാട്ടി ജനം അത് ശരിവെക്കുന്നു.
ന്യായമായ ആവശ്യം ചോദിച്ച് തെരുവിലിറങ്ങിയ കര്‍ഷകനെ വെടിവെച്ചുകൊന്ന ശേഷം വിധവയുടെ അടുത്തുചെന്ന് ഭയക്കാനൊന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയെ കണക്കിന് പരിഹസിക്കുന്നു. സ്വന്തം ഭര്‍ത്താവിനെ കൊല്ലിച്ച മുഖ്യമന്ത്രി ഒരു കോടി വെച്ചുനീട്ടിയപ്പോള്‍ ആ വിധവ ചോദിക്കുന്നു, നിങ്ങള്‍ ജീവനെടുത്ത തെൻറ ഭര്‍ത്താവിെൻറ ജീവന് തിരികെ നല്‍കുമോ എന്ന്. ശിവരാജ് സിംഗിെൻറ മധ്യപ്രദേശില്‍നിന്ന് ഒരു ഡോക്ടര്‍ സംസ്ഥാനത്തിന് പുറെത്തത്തിയാല് നാട്ടുകാർക്ക് ‘വ്യാപ’ത്തെക്കുറിച്ച ആശങ്കകളാണ്.
ആളുകളുടെ ആവേശത്തിനൊപ്പം തോരാതെ സംസാരിക്കുന്ന ജ്യോതിരാദിത്യ ഒാരോ പ്രസംഗവും അവസാനിപ്പിക്കുന്നത് പിതാവും താനും നാടിന് നൽകിയ ട്രെയിനുകളടക്കമുള്ള നേട്ടങങൾ കൂടി അക്കമിട്ട് നിരത്തിയാണ്. വെള്ളിയാഴ്ച ഗ്വാളിയോറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരം നല്‍കാനാകാത്ത ചോദ്യങ്ങള്‍കൂടി നിരത്തിയ സിന്ധ്യ മധ്യപ്രദേശിലെങ്കിലും ബി.ജെ.പിക്ക് കോണ്‍ഗ്രസിെൻറ ഭാഗത്തുനിന്നുള്ള ‘ബദലാവ്’ ആകുകയാണ്.ചമ്പല്‍ മേഖലയിലെ ജില്ലകളായ ഭിണ്ഡ്, മൊറേന, ദതിയ എന്നിവിടങ്ങളിലെ പ്രവര്‍ത്തകരെ കൂടി ഗ്വാളിയോറിലെത്തിച്ചാണ് ബി.ജെ.പി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍, സംസ്ഥാന പ്രസിഡൻറ് രാകേഷ് സിങ് എന്നിവരും ചേര്‍ന്ന് ആളെക്കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.