ന്യൂഡൽഹി: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലനും താഹക്കും നിയമസഹായം നൽകുമെന്ന് ആവർത്തിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരുവരും മാവോവാദികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ അഭിപ്രായത്തെക്കുറിച്ച് കേരള നേതാക്കേളാടാണ് ചോദിേക്കണ്ടതെന്നും യെച്ചൂരി പറഞ്ഞു.
ന്യൂഡൽഹി എ.കെ.ജി ഭവനിൽ കേരളത്തിലെ വിവാദ മാവോവാദി കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു യെച്ചൂരി. അലനും താഹയും മാവോവാദികളാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തള്ളി പഴയ നിലപാടിലുറച്ചുനിൽക്കുകയാണ് താനെന്ന് വ്യക്തമാക്കുന്നതായിരുന്നു സി.പി.എം ജനറൽ സെക്രട്ടറിയുടെ മറുപടി. അലനും താഹയും മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ നിയമസഹായം നൽകില്ലെന്ന് പറഞ്ഞില്ലല്ലോ എന്ന് യെച്ചൂരി ഒാർമിപ്പിച്ചു. കേരള പൊലീസ് നൽകുന്ന വിവരങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അതു പേക്ഷ, പാർട്ടി നിലപാടിന് അനുസൃതമല്ല എന്നുമാണ് യെച്ചൂരി നൽകുന്ന സൂചന.
അലനും താഹക്കുമെതിരായ പൊലീസ് കേസിൽ കോടതി തീർപ്പ് കൽപിക്കാതെ അഭിപ്രായ പ്രകടനം നടത്തിയതിലും യെച്ചൂരിക്ക് വിയോജിപ്പുണ്ട്. കേസും വിചാരണയും പൂർത്തിയാകാത്ത വിഷയത്തിൽ കീഴ്കോടതി നടത്തിയ അഭിപ്രായ പ്രകടനത്തെ ഹൈകോടതി വിമർശിച്ചത് തെൻറ നിലപാടിനുള്ള അംഗീകാരമായാണ് യെച്ചൂരി വിലയിരുത്തുന്നത്.
അലെൻറയും താഹയുടെയും ജാമ്യാപേക്ഷയിൽ ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തുന്നതിനു മതിയായ തെളിവുണ്ടെന്ന് കീഴ്കോടതി നിരീക്ഷിക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ, കീഴ്കോടതി കേസിെൻറ മെറിറ്റിലേക്ക് കടന്നത് തെറ്റായെന്ന് ജാമ്യാപേക്ഷയിൽ ഹൈകോടതി വിമർശിച്ചിരുന്നു. ഉന്നാവ് സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരം പറയാൻ ബാധ്യസ്ഥനാണെന്ന് യെച്ചൂരി പറഞ്ഞു.
രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുകയാണ്. സ്ത്രീകളുടെ പ്രശ്നമല്ല, ഇന്ത്യയുടെ പ്രശ്നമാണ്. നിലവിലുള്ള നിയമങ്ങൾ പര്യാപ്തമാണ്. അവ നടപ്പാക്കുകയാണ് വേണ്ടത്. 2012ലെ ഡൽഹി സംഭവത്തിനു ശേഷം കൊണ്ടുവന്ന നിയമം കർശനമായും പാലിക്കപ്പെടേണ്ടതുണ്ട്. എന്നാൽ, അതിനിയും കടലാസിലാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.