മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ ശിവസേനയും ബി.ജെ.പിയും സഖ്യത്തിലാകുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിെൻറ പ്രവചനം. എന്നാൽ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സേന ബി.ജെ.പിയുമായി സഖ്യത്തിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ കഴിയില്ലെന്നും ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്നും റഫാൽ ഇടപാട് അന്വേഷിക്കാൻ സംയുക്ത പാർലമെൻററി കമ്മിറ്റിക്ക് രൂപം നൽകണമെന്നും പവാർ ആവശ്യപ്പെട്ടു.
80കളിൽ ബോഫോഴ്സ് ആരോപണം ഉയർന്നപ്പോൾ ബി.ജെ.പിയുടെ സംയുക്ത പാർലമെൻററി കമ്മിറ്റി അന്വേഷണ ആവശ്യം അംഗീകരിച്ചത് ചൂണ്ടിക്കാട്ടിയ പവാർ, റഫാൽ വിഷയത്തിൽ പാർലമെൻററി കമ്മിറ്റി ആവശ്യം തള്ളിക്കളയാനാകില്ലെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.