തിരുവനന്തപുരം: സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനുള്ള തീരുമാനത്തിെൻറ മുന്നിൽ ഉന്നത ഉദ്യോഗസ്ഥർ കൈമലർത്തിയതാണ് സർക്കാറിനെ വെട്ടിലാക്കിയതെന്നറിയുന്നു. ബലാത്സംഗക്കുറ്റം ചുമത്തി കേസ് അന്വേഷിക്കുേമ്പാൾ വാദി സ്ഥാനത്ത് ആരു വരണം എന്നതായിരുന്നു പ്രധാന പ്രശ്നം. ഇൗ സംഭവത്തിൽ സരിത നായരുടെ പരാതിയില്ലാത്തതിനാൽ ഇരക്കു വേണ്ടി സംസ്ഥാന സർക്കാറിനെ പ്രതിനിധാനം ചെയ്ത് ചീഫ്സെക്രട്ടറിയോ ആഭ്യന്തര സെക്രട്ടറിയോ വാദിയായി നിലകൊള്ളണമായിരുന്നു. എന്നാൽ ഇരുവരും ഇതിന് തയാറാകാത്തതാണ് സർക്കാറിനെ വെട്ടിലാക്കിയതെന്നാണ് വിവരം.
സർവിസിൽനിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രമുള്ള ചീഫ് സെക്രട്ടറി ‘പുലിവാൽ’ പിടിക്കാൻ തയാറല്ലത്രേ. മുമ്പ് പല ചീഫ്സെക്രട്ടറിമാരും സർക്കാറിനുവേണ്ടി ഹാജരായി കോടതിയുടെ വിമർശനത്തിന് പാത്രമായതും അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഏറ്റവുമൊടുവിൽ ടി.പി. സെൻകുമാറിെൻറ ഡി.ജി.പി നിയമന കേസിൽ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ കോടതിയിൽ മാപ്പപേക്ഷിക്കുകയും പിഴ ഒടുക്കുകയും ചെയ്ത സംഭവവുമുണ്ടായി. ഇത് തന്നെയാകാം ആഭ്യന്തരസെക്രട്ടറിയെയും പിന്തിരിപ്പിച്ചത്.
ആ സാഹചര്യം നിലനിൽക്കെയാണ് കഴിഞ്ഞദിവസം സരിത തന്നെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ലൈംഗികമായി ഉപയോഗിെച്ചന്ന നിലയിലുള്ള പരാതി മുഖ്യമന്ത്രിക്ക് നൽകിയതും അദ്ദേഹം ആ കത്ത് ഡി.ജി.പിക്ക് കൈമാറിയതും. സരിതയെകൊണ്ട് പരാതി വാങ്ങിയതാണെന്ന ആക്ഷേപവും പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ചുകഴിഞ്ഞു.
തന്നെ പീഡിപ്പിച്ചുവെന്നതുൾപ്പെടെ കാരണം ചൂണ്ടിക്കാട്ടി മാസങ്ങൾക്കു മുമ്പ് സരിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അതിനാൽ പുതിയ കേസെടുക്കുന്നതിലെ സാധുതയും ചോദ്യം ചെയ്യപ്പെടുകയാണ്.
ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ, അഡ്വക്കറ്റ് ജനറൽ എന്നിവരിൽനിന്ന് നിയമോപദേശം തേടിയ ശേഷമാണ് സോളാർ കമീഷൻ നിഗമനത്തിെൻറ അടിസ്ഥാനത്തിൽ നടപടി സർക്കാർ പ്രഖ്യാപിച്ചത്. ഇപ്പോൾ ഇൗ വിഷയത്തിൽ വീണ്ടും നിയമോപേദശം തേടാനുള്ള തീരുമാനത്തിൽ മന്ത്രിസഭയിലും ഭിന്നാഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.