തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിനെ മൂന്നാം വർഷം ഉലച്ചത് സോളാർ വിവാദമായിരുെന്നങ്കിൽ നാലാം വർഷത്തിൽ പിണറായി സർക്കാറിനെ വലയ്ക്കുന്നത് സ്വർണ കള്ളക്കടത്താണ്. രണ്ടു സർക്കാറുകളും തുടർഭരണത്തിെൻറ ആത്മവിശ്വാസത്തിെൻറ വക്കിൽ നിൽക്കുേമ്പാഴാണു മുഖ്യമന്ത്രിയുടെ ഒാഫിസിനെ വിവാദങ്ങൾ മൂടിയത്.
കോവിഡ് പ്രതിരോധത്തിലെ കനത്തവെല്ലുവിളിക്കും വിവിധ വകുപ്പുമായി ബന്ധപ്പെട്ട തുടർച്ചയായ വിവാദങ്ങൾക്കും പുറമേ തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുേമ്പാഴാണ് വിവാദമെന്നതാണ് സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും അലട്ടുന്നത്. ആരോപണ വിധേയരെ തള്ളിപ്പറഞ്ഞും നിയമ നടപടികളെ പൂർണമായി പിന്തുണച്ചും വീഴ്ചയിൽനിന്ന് പിടഞ്ഞ് എഴുന്നേൽക്കാനാണ് സർക്കാർ ശ്രമം.
യു.ഡി.എഫ് കാലത്തെ മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ കുത്തഴിഞ്ഞ അവസ്ഥയും അതു കേന്ദ്രീകരിച്ച് ഉയർന്ന അഴിമതിക്കഥകളും പ്രചാരണ ആയുധമാക്കുകയും ഇടക്കിടെ അയവിറക്കുകയും ചെയ്യുന്ന പിണറായി വിജയനും സി.പി.എമ്മിനും അപ്രതീക്ഷിത പ്രഹരമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും കുറ്റാരോപിതരുമായുള്ള അടുത്ത ബന്ധം.
അടുത്തിടെ ഉണ്ടായ എല്ലാ വിവാദങ്ങളിലും നായകനായിരുന്നു െഎ.ടി സെക്രട്ടറി. അപ്പോഴൊന്നും നിയന്ത്രിക്കാൻ ശ്രമിച്ചിെല്ലന്ന വികാരം ചില സി.പി.എം നേതാക്കൾക്കുണ്ട്. അതിൽ ബന്ധമുള്ളവരുമായി മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഉന്നതെൻറ സ്വകാര്യ ബന്ധം രാഷ്ട്രീയമായി ഏതറ്റം വരെയും കൊണ്ടുപോകാനാണ് യു.ഡി.എഫ്, ബി.ജെ.പി ശ്രമം. അഴിമതിരഹിത പ്രതിച്ഛായയായിരുന്നു പിണറായിയുടെയും എൽ.ഡി.എഫിെൻറയും പ്രചാരണ മുഖമുദ്ര.
പുതിയ വിവാദം അതിനെക്കാൾ ഗുരുതരമായ ആക്ഷേപത്തിനും മാധ്യമവിചാരണക്കുമുള്ള വാതിലാണ് തുറന്നിടുന്നത്. ആരോപണ വിധേയരുമായുള്ള വ്യക്തിബന്ധം സമ്മതിച്ചതാണ് ശിവശങ്കറിനെ നീക്കുന്നതിലേക്ക് എത്തിയതെന്നാണ് സൂചന. പിണറായി ഇക്കാര്യം നേതൃത്വത്തെയും ധരിപ്പിച്ചു. ശേഷമാണ് നടപടികൾക്ക് മുതിർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.