തിരുവനന്തപുരം: നടപടി അലങ്കോലപ്പെടുത്തി ബഹളമുണ്ടാക്കിയതിന് കേരള നിയമസഭയുട െ ചരിത്രത്തിലെ ആദ്യ അച്ചടക്ക നടപടി 1970 ജനുവരി 29ന് ആയിരുന്നു. ഡയസിലേക്ക് വലിഞ്ഞുകയ റി സ്പീക്കറെ തടസ്സപ്പെടുത്തിയതിന് സി.പി.എം അംഗങ്ങളായ എ.വി. ആര്യൻ, സി.ബി.സി. വാര്യർ, ഇ.എ ം. ജോർജ്, ടി.എം. മീതിയൻ, എൻ. പ്രഭാകര തണ്ടാർ എന്നിവരെയാണ് അന്ന് സ്പീക്കറായിരുന്ന ഡി. ദാ മോദരൻ പോറ്റി സസ്പെൻഡ് ചെയ്തത്.
അന്ന് അംഗങ്ങൾ ഡയസിലേക്ക് കടന്നുകയറിയപ്പോൾ സ് പീക്കർ ഒന്നും മിണ്ടാതെ എഴുന്നേറ്റുപോയതിന് സമാനമായാണ് ബുധനാഴ്ചയും സഭയിൽ സംഭവ ിച്ചത്. എന്നാൽ, സസ്പെൻഷനിലേക്ക് കടക്കാതെ സെൻഷ്വർ (ഉഗ്രശാസന) മാത്രമാണ് ഇത്തവണത്ത െ നടപടി. നടപടിക്ക് വിധേയരായ നാലുപേരും കോൺഗ്രസ് അംഗങ്ങളാണ്. സഭയുടെ ചരിത്രത്തിൽ ആദ്യ സെൻഷ്വർ ശിക്ഷയും ഇത്തവണത്തേതാണ്.
നിയമസഭാ നടപടിച്ചട്ടം 53 പ്രകാരം പെരുമാറ ്റച്ചട്ട ലംഘനത്തിന് അംഗങ്ങൾക്ക് മേൽ സ്പീക്കർക്ക് ചുമത്താവുന്ന ശിക്ഷകളിൽ മൂന്നാമ ത്തേതാണ് സെൻഷ്വർ. സെൻഷ്വറിന് വിധേയനാകുന്ന അംഗത്തിന് സഭാ നടപടികളിൽ പങ്കെടുക് കാം. ആനുകൂല്യങ്ങൾക്കും തടസ്സമില്ല. താക്കീത്, ശാസന, സെൻഷ്വർ (ഉഗ്രശാസന), സഭയിൽനിന്ന് പ ിൻവലിക്കൽ, നിർദിഷ്ട കാലയളവിലേക്കുള്ള സസ്പെൻഷൻ, സഭ ഉചിതമെന്ന് കരുതുന്ന മറ്റേ തെങ്കിലും ശിക്ഷാനടപടി എന്നിവയാണ് യഥാക്രമം സ്പീക്കർക്ക് സ്വീകരിക്കാവുന്ന നടപ ടിയെന്നാണ് സഭാനടപടിക്രമങ്ങളിൽ വ്യക്തമാക്കുന്നത്.
സംസ്ഥാന നിയമസഭയിലെ ശിക്ഷാചരിത്രം:
●1970 ജനുവരി 29: സ്പീക്കറെ തടസ്സപ്പെടുത്തിയതിന് സി.പി.എം അംഗങ്ങളായ എ.വി. ആര്യൻ, സി.ബി.സി. വാര്യർ, ഇ.എം. ജോർജ്, ടി.എം. മീതിയൻ, എൻ. പ്രഭാകര തണ്ടാർ എന്നിവർക്ക് സസ്പെൻഷൻ.
●1983 മാർച്ച് 28: പൊതുവിതരണ സമ്പ്രദായത്തിലെ ക്രമക്കേടിെൻറ പേരിലെ ബഹളത്തിന് എം.വി രാഘവൻ, കോടിയേരി ബാലകൃഷ്ണൻ, കോലിയക്കോട് കൃഷ്ണൻനായർ എന്നിവർക്ക് സസ്പെൻഷൻ. സസ്പെൻഡ് ചെയ്യപ്പെട്ടവരെയും കൂട്ടി സഭക്കകത്ത് കയറിയതിന് തൊട്ടടുത്ത ദിവസം കെ.ജെ. ജോർജ്, കെ. മൂസക്കുട്ടി, കെ.പി. രാമൻ എന്നിവർക്കും സസ്പെൻഷൻ.
●1984 ജൂൈല 25: സ്പീക്കറുടെ റൂളിങ്ങിനെ തുടർച്ചയായി വെല്ലുവിളിച്ചതിന് പി.ജി. ജനാർദനന് സസ്പെൻഷൻ.
●1987 ജൂൺ 8: പരിയാരം സഹകരണസംഘം തെരഞ്ഞെടുപ്പിൽ ക്രമക്കേടാരോപിച്ച് സഹകരണമന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണന് നേർക്ക് ചീറിപ്പാഞ്ഞതിന് അന്ന് യു.ഡി.എഫിലായിരുന്ന എം.വി. രാഘവന് സസ്പെൻഷൻ.
●1988 മാർച്ച് 16: ഒ. ഭരതെൻറ സബ്മിഷനുള്ള മന്ത്രിയുടെ മറുപടി തുടർച്ചയായി തടസ്സപ്പെടുത്തിയതിന് എം.എ. കുട്ടപ്പൻ, ടി.എം. സുന്ദരം എന്നിവർക്ക് സസ്പെൻഷൻ.
●1991 ഒക്ടോബർ 7: കൊച്ചി സർവകലാശാല സിൻഡിക്കേറ്റംഗങ്ങളെ പൊലീസ് കൈയേറ്റംചെയ്തതിെൻറ പേരിൽ സഭ തടസ്സപ്പെടുത്തിയ ഇ.പി. ജയരാജൻ, എ. കണാരൻ, കെ.പി. മമ്മുമാസ്റ്റർ, വി. കേശവൻ എന്നിവർക്ക് സസ്പെൻഷൻ.
●1993 ഫെബ്രുവരി 9: അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ ബഹളമുണ്ടാക്കിയ എ. പത്മകുമാർ, എ. കണാരൻ എന്നിവർക്ക് സസ്പെൻഷൻ.
●2001 ഒക്ടോബർ 18: കെ.ബി. ഗണേഷ്കുമാറിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് എം.വി. ജയരാജൻ, രാജു എബ്രഹാം, പി.എസ്. സുപാൽ എന്നിവർക്ക് സസ്പെൻഷൻ.
●2011 ഒക്ടോബർ 17: വാച്ച് ആൻഡ് വാർഡിനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ടി.വി. രാജേഷിനും ജെയിംസ് മാത്യുവിനും സസ്പെൻഷൻ.
●2015 മാർച്ച് 13: ബാർ കോഴക്കേസിൽ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ ബഹളത്തിൽ സ്പീക്കറുടെ ഡയസിൽ കയറി കുഴപ്പമുണ്ടാക്കിയതിന് ഇ.പി. ജയരാജൻ, കെ.ടി. കുഞ്ഞഹമ്മദ്, വി. ശിവൻകുട്ടി, കെ.ടി. ജലീൽ, കെ. അജിത് എന്നിവർക്ക് സസ്പെൻഷൻ.
നടപടി പെരുമാറ്റച്ചട്ടം ലംഘിച്ചതിനെന്ന് സ്പീക്കർ; കസേര മറിച്ചിട്ടത് മറക്കരുതെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ഡയസിലേക്ക് തള്ളിക്കയറി മുദ്രാവാക്യം വിളിച്ച അംഗങ്ങള്‍ സഭയുടെ അന്തസ്സിന് ചേരാത്തവിധം പെരുമാറുകയും പെരുമാറ്റച്ചട്ടം ലംഘിക്കുകയും ചെയ്തതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിയമസഭയില്‍ വ്യക്തമാക്കി. ഇതിന് സഭാചട്ടം 53 പ്രകാരം റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ഐ.സി. ബാലകൃഷ്ണന്, അന്‍വര്‍ സാദത്ത് എന്നിവരെ സെന്‍ഷ്വര്‍ (ഉഗ്രശാസനം) ചെയ്യുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
നടപടിക്ക് വിധേയരായ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് ഡയസിലേക്ക് കടന്നുകയറുകയും ചെയറിനു നേരെ പാഞ്ഞടുക്കുകയുമായിരുന്നെന്ന് സ്പീക്കർ പറഞ്ഞു. ആരോഗ്യകരമായ ചര്‍ച്ച നടക്കേണ്ട ജനപ്രതിനിധി സഭകളില്‍ സംവാദങ്ങളോടൊപ്പം പ്രതിഷേധങ്ങളും ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. ഒരുപരിധിവരെ അത് സ്വാഗതാര്‍ഹവുമാണ്. എന്നാല്‍, സഭയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും പെരുമാറ്റച്ചട്ടവും ലംഘിക്കപ്പെടുമ്പോള്‍ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറുടെ കര്‍ത്തവ്യവും ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്പീക്കറുടെ നടപടി ഏകപക്ഷീയ തീരുമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സഭയിൽ നൽകിയ ഉറപ്പ് അദ്ദേഹം തന്നെ ലംഘിച്ചെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ഭരണകാലത്ത് പ്രതിപക്ഷാംഗമായിരുന്ന പി. ശ്രീരാമകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ സ്പീക്കറുടെ കസേരവരെ മറിച്ചു നടത്തിയ പ്രതിഷേധ സംഭവം ഉയര്‍ത്തിക്കാട്ടിയും അവർ പ്രതിരോധം തീർത്തു. ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് ഇപ്പോള്‍ അച്ചടക്ക നടപടിയെടുത്ത സ്പീക്കർ 2015ല്‍ ഡയസില്‍ കയറി അന്നത്തെ സ്പീക്കറുടെ കസേര മറിച്ചിട്ടത് മറക്കരുതെന്നാണ് പ്രതിപക്ഷത്തിെൻറ ഒാർമപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.