തൊടുപുഴ: പാർട്ടിയിൽ ഒരുവിഭാഗവും മുഖ്യമന്ത്രിയും ഇടപെട്ടതിെനത്തുടർന്ന് തൽ ക്കാലം ലയനമില്ലെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഫ്രാൻസിസ് ജോർജും കൂട്ടരും ഒടുവി ൽ പി.ജെ. ജോസഫിന് വഴങ്ങി ലയനത്തിന് തീരുമാനിച്ചു. ഇതിനോട് േഡാ. കെ.സി. ജോസഫും ആൻറണി രാജുവും എതിർപ്പ് പ്രകടിപ്പിച്ചതോടെ എൽ.ഡി.എഫ് ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിൽ പിളർപ്പ് ഉറപ്പായി.
സംഘടനചുമതലയുള്ള ജനറൽ സെക്രട്ടറി എം.പി പോളിയും മുൻ എം.പി വക്കച്ചൻ മറ്റത്തിലും തോമസ് കുന്നപ്പള്ളിയും അടക്കമുള്ളവരാണ് ഫ്രാൻസിസ് ജോർജിനൊപ്പമുള്ളത്. അണികളിൽ 80 ശതമാനവും ഫ്രാൻസിസ് ജോർജിെൻറ വരവോടെ പാർട്ടിയിൽ തിരിച്ചെത്തുമെന്നാണ് ജോസഫ് വിഭാഗം വിലയിരുത്തുന്നത്.
വർക്കിങ് ചെയർമാൻ ഡോ. കെ.സി. ജോസഫ്, ഡെ. ചെയർമാൻ പി.സി. ജോസഫ്, വൈസ് ചെയർമാൻ ആൻറണി രാജു എന്നിവരാണ് മറുപക്ഷത്തെ പ്രമുഖർ. മത്സരിക്കാൻ നിയമസഭ സീറ്റ് ലഭിക്കില്ലെന്നതടക്കം കാരണങ്ങളാലാണ് ഇവർക്ക് യു.ഡി.എഫിലേക്ക് പോകാൻ താൽപര്യമില്ലാത്തത്. എന്നാൽ, എൽ.ഡി.എഫിൽ പാർട്ടിക്ക് ലഭിക്കാവുന്നതൊന്നും ജയസാധ്യതയുള്ള സീറ്റുകളല്ലെന്നാണ് ഫ്രാൻസിസ് വിഭാഗം വിലയിരുത്തുന്നത്. പാർട്ടിയെ ഒരുമിച്ച് ലയിപ്പിക്കുന്നതിന് ഫ്രാൻസിസ് ജോർജ് നടത്തിയ നീക്കം സീറ്റ് സാധ്യതകളിൽതട്ടി തകരുകയായിരുന്നെന്നാണ് സൂചന.
കേരള കോൺഗ്രസുകളുടെ ഐക്യമെന്ന ജോസഫിെൻറ ആഹ്വാനം തള്ളിക്കളയുന്ന നിലപാടിനോട് പാർട്ടിയിൽ ഭൂരിഭാഗവും വിയോജിച്ച പശ്ചാത്തലത്തിലാണ് ലയനത്തിന് തത്വത്തിൽ തീരുമാനമെന്നും വൈകാതെ സംസ്ഥാന കമ്മിറ്റി ചേർന്ന് അനൂകൂല തീരുമാനമെടുക്കുമെന്നും ഫ്രാൻസിസ് ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാൽ, ഫ്രാൻസിസ് ജോർജിേൻറത് ഏകപക്ഷീയ നീക്കവും സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധവുമാണെന്നും പാർട്ടി വൈസ് ചെയർമാന്മാരായ ഡോ. കെ.സി. ജോസഫും ആൻറണി രാജുവും ആരോപിച്ചു. എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.