File Photo

എന്നും ഹിന്ദുത്വ ആശയത്തിനൊപ്പം; ഫഡ്നാവിസ് നല്ല സുഹൃത്ത് -ഉദ്ധവ് താക്കറെ

മുംബൈ: താൻ എന്നും ഹിന്ദുത്വ ആശയത്തിനൊപ്പമാണെന്നും ഒരുകാലത്തും അതിൽ നിന്ന് വ്യതിചലിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് നല്ല സുഹൃത്താണെന്നും ഉദ്ധവ് നിയമസഭയിൽ പറഞ്ഞു. നിയമസഭ സ്​പീക്കറായി ​െതരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്​ നേതാവ്​ നാന പടോലെയെ അഭിനന്ദിച്ച്​ സഭയിൽ സംസാരിക്കവെയാണ്​ ഉദ്ധവ്​ നിലപാട്​ വ്യക്തമാക്കിയത്​.

തനിക്ക്​ ഹിന്ദുത്വ എന്നാൽ വാക്കുപാലിക്കലാണ്. വിധിയും ജനങ്ങളുടെ അനുഗ്രഹവും കാരണമാണ് നിയമസഭയില്‍ എത്തിയത്. ദേവേന്ദ്ര ഫഡ്നാവിസില്‍ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചതായും ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും വ്യക്തമാക്കി.

ഇന്നും ഹിന്ദുത്വയില്‍ വിശ്വസിക്കുന്നു. അത് ഒഴിവാക്കില്ല. മുന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. നുണ പറയുകയോ പിന്നില്‍നിന്ന് കുത്തുകയോ ഇരുട്ടി‍​െൻറ മറവില്‍ പ്രവർത്തിക്കുകയോ ചെയ്യരുതെന്ന്​ മുൻ സർക്കാറിലെ ശിവസേന​ മന്ത്രിമാരോട് പറഞ്ഞിരുന്നു. നല്‍കിയ വാക്ക് പാലിക്കുക എന്നതാണ് എനിക്ക്​ ഹിന്ദുത്വ.

ഫഡ്നാവിസിനെ ‘പ്രതിപക്ഷ’ നേതാവെന്നല്ല വലിയ പാര്‍ട്ടിയുടെ നേതാവ് എ​േന്ന വിളിക്കൂ. ഞാന്‍ ഭാഗ്യവാനാണ്. കാരണം ഒരിക്കല്‍ എന്നെ എതിര്‍ത്തവർ ഇന്ന്​ എന്നെ പിന്തുണക്കുന്നു. ഞാന്‍ ഇതുവരെ ആരുടെ ഒപ്പമായിരുന്നോ അവര്‍ ഇന്ന്​ എ‍​െൻറ എതിര്‍പക്ഷത്തും -ഉദ്ധവ്​ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷം ഉദ്ധവിനൊപ്പം സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫഡ്​നാവിസ്​ സഭയിൽ പറഞ്ഞു. സര്‍ക്കാറിന് ആവശ്യമുള്ളപ്പോഴൊക്കെ കൂടെയുണ്ടാകുമെന്ന്​ ഫഡ്​നാവിസ്​ വ്യക്തമാക്കുകയും ചെയ്​തു.

Tags:    
News Summary - Still With Ideology of Hindutva: New CM Uddhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.