???????????? ??.??.?? ??????????? ??????????????????? ??. ????????????? ??????????? ????????? ??????????????? ??.??.?? ?????????? ??.??. ?????????? ?????? ???????? ??????? ?????? ???????????????????? ??. ????????, ??.??.??.?? ??????????? ??.??. ???????? ?????????

ഡി.സി.സി പ്രസിഡന്‍റായി ടി. സിദ്ദീഖ് ചുമതലയേറ്റു

കോഴിക്കോട്: നിരവധി പ്രവര്‍ത്തകരുടെ അഭിവാദ്യങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്‍െറ കോഴിക്കോട് ജില്ല അധ്യക്ഷനായി അഡ്വ. ടി. സിദ്ദീഖ് ചുമതലയേറ്റു. രണ്ടാഴ്ചമുമ്പേ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ബുധനാഴ്ചയാണ് ചുമതലയേറ്റത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ സാന്നിധ്യത്തിലാണ് ടി. സിദ്ദീഖ് മുന്‍ പ്രസിഡന്‍റ് കെ.സി. അബുവില്‍നിന്ന് പദവി ഏറ്റെടുത്തത്.

സ്വാതന്ത്ര്യ സമര സേനാനി പി. വാസു, മുന്‍ മന്ത്രി എം. കമലം, അന്തരിച്ച ഡി.സി.സി പ്രസിഡന്‍റുമാരായ എന്‍.പി. മൊയ്തീന്‍, അഡ്വ. എ. സുജനപാല്‍ എന്നിവരുടെ പത്നിമാര്‍, അന്തരിച്ച മണിമംഗലത്ത് കുട്ട്യാലി, പി.സി. രാധാകൃഷ്ണന്‍, പൊന്നാറത്ത് ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ ബന്ധുക്കള്‍ എന്നിവരുടെ ആശീര്‍വാദം നേടിയാണ് സിദ്ദീഖ് വേദിയില്‍ എത്തിയത്. സിദ്ദീഖിന്‍െറ കുടുംബാംഗങ്ങളും ചടങ്ങിനത്തെി. വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. അബു അധ്യക്ഷത വഹിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്ന് ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ ജയിപ്പിക്കാന്‍ കഴിയാതിരുന്നത് വലിയ ദു$ഖമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന്‍െറ തരിമ്പുപോലുമില്ലാതെ എല്ലാ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകരെയും ഒറ്റക്കെട്ടായി കൊണ്ടുപോകുമെന്ന് ചുമതലയേറ്റ ശേഷം നടത്തിയ പ്രസംഗത്തില്‍ അഡ്വ. ടി. സിദ്ദീഖ് വ്യക്തമാക്കി. 22ന് ചേരുന്ന മണ്ഡലം, ജില്ല ഭാരവാഹികളുടെ എക്സിക്യൂട്ടിവ് ക്യാമ്പില്‍ പുതിയ മാര്‍ഗരേഖ തയാറാക്കും. പരിസ്ഥിതി പ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടുന്നതിന്‍െറ ഭാഗമായി ജനുവരി 26ന് ജില്ലയിലെ പുഴകള്‍ പ്രവര്‍ത്തകര്‍ ശുചീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റ്, ദേവഗിരി കോളജ് യൂനിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ലോ കോളജ് യൂനിറ്റ് പ്രസിഡന്‍റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സിദ്ദീഖ് ജില്ല കോണ്‍ഗ്രസിന്‍െറ അമരത്തത്തെുന്നത്.

എം.പിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സുമ ബാലകൃഷ്ണന്‍, അഡ്വ. പി.എം. സുരേഷ്ബാബു, എന്‍. സുബ്രഹ്മണ്യന്‍, കെ.പി. അനില്‍കുമാര്‍, സെക്രട്ടറിമാരായ അഡ്വ. കെ. പ്രവീണ്‍കുമാര്‍, അഡ്വ. കെ. ജയന്ത്, എം. കമലം,  അഡ്വ. പി. ശങ്കരന്‍, അഡ്വ. എം. വീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. അഡ്വ. പ്രമോദ് കക്കട്ടില്‍ സ്വാഗതവും പി.എം. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - t siddique kozhikode dcc president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.