തിരുവവനന്തപുരം : മുഖ്യമന്ത്രിയും, മന്ത്രിമാരും അധികചെലവും, ധനധൂർത്തും ഒഴിവാക്കണമെന്ന് യു.ഡി.എഫ് ധവളപത്രം. സർക്കാരിന്റെ ചെലവുകൾ ചുരുക്കണമെന്നും ആവശ്യപ്പെടുന്നു. കുറച്ചു നാളത്തേക്ക് ചെലവേറിയ ആഘോ ഷങ്ങളും, ആർഭാടപൂർണമായ പരിപാടികളും ഉപേക്ഷിക്കണം. സർക്കാരിന്റെ എല്ലാ തലങ്ങളിലും അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാൻ കർശനമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവക്കണം.
സർക്കാർ ഖജനാവിന് ബാധ്യത വരുത്തുന്ന പദ്ധതികൾക്ക് ധനവകുപ്പിന്റെ സൂക്ഷമപരിശോധനക്ക് വിധേയമാക്കി മാത്രം അംഗീകാരം നൽകണം. മുഖ്യമന്ത്രിയും, മന്ത്രിമാരും അധികചെലവും, ധനധൂർത്തും ഒഴിവാക്കണം. വൻകിട പദ്ധതികൾ ഉൾപ്പെടെ വിവിധ പദ്ധതികളിൽ എസ്റ്റിമേറ്റ് തയാറാക്കുന്നതിലും, എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിലും കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരണം. ഡൽഹിയിൽ നിന്ന് വൻതുക ഫീസ് കൊടുത്ത് അഭിഭാഷകരെ കൊണ്ടു വന്ന് കേസ് നടത്തുന്നത് അവസാനിപ്പിക്കണം.
മൂലധന ചെലവ് വർധിപ്പിക്കുകയും, ചെലവിന്റെ ഗുണനിലവാരം ഉയർത്തുകയും വേണം. കിഫ്ബിയിൽ സി. ആൻഡ് എ.ജി നിർദേശിച്ച 20(രണ്ട്) വകുപ്പനുസരിച്ചുള്ള ഓഡിറ്റ് നടപ്പാക്കണം. കിഫ്ബി പോലുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകളിലെ ധനകാര്യ മാനേജ്‌മെന്റും, പദ്ധതികളിലെ സുതാര്യതയും മെച്ചപ്പെടുത്തണം.
കിഫ്ബിയുടെ വാർഷിക ചെലവ് കുറച്ചുകൊണ്ടു വരണം. കിഫ്ബിയിൽ അനാവശ്യ നിയമനങ്ങൾ ഒഴിവാക്കുകയും, കാര്യക്ഷമത വർധിപ്പിക്കുയും ചെയ്യണം. ഉയർന്ന പലിശക്ക് കടമെടുക്കുന്നത് ഒഴിവാക്കണം. കടങ്ങൾ കുറച്ചുകൊണ്ടു വരുവാനും, പലിശ ഭാരം കുറയ്ക്കാനും ഡെബ്റ്റ് മാനേജ്‌മെന്റ് ആവിഷ്‌ക്കരിക്കണം. കുറഞ്ഞ കാല യളവിലേക്ക് കടങ്ങൾ എടുക്കുന്നത് ഒഴിവാക്കണം.
തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കൃത്യമായി നൽകുകയും, അവയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യണം. വിനോദ നികുതിയും, പരസ്യ നികുതിയും ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കി
പ്രാദേ ശിക സർക്കാരുകളെ ഏൽപ്പി ക്കാൻ ജി.എസ്.ടി കൗൺസിലിൽ സമ്മർദം ചെലുത്തണം. റീ ബിൽഡ് കേരള ഇനിഷ്യേ റ്റീവിൽ ധനകാര്യവകുപ്പിന് റെ സൂക്ഷ്മ പരിശോധന ഉറപ്പു വരുത്തണം. പുനർനിർമ്മാണത്തി നായി ലോ ക ബാങ്ക് നൽകിയ തുക അക്കാര്യത്തി ന് തന്നെ ഉപയോ ഗിക്കുമെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.