തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിവാദം സംസ്ഥാന സർക്കാറിനെയും ഇടതുമുന്നണിയെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നു. സർക്കാറിെൻറ പ്രതിച്ഛായ തകർക്കുന്ന നിലയിലേക്ക് വിവാദം നീങ്ങുന്നതായാണ് സി.പി.എം ഉൾപ്പെടെ പാർട്ടികളുടെ വിലയിരുത്തൽ. ഇപ്പോൾ നടന്നുവരുന്ന സി.പി.എം, സി.പി.െഎ ബ്രാഞ്ച് സമ്മേളനങ്ങളിൽ തോമസ് ചാണ്ടി വിവാദം ചൂടേറിയ ചർച്ചകൾക്ക് വഴിെവച്ചിരിക്കുകയാണ്. ഏറ്റവുമൊടുവിൽ ആലപ്പുഴയിലെ ഏഷ്യാനെറ്റ് ഒാഫിസിന് നേരെയുണ്ടായ ആക്രമണവും സർക്കാറിനെ പ്രതിേരാധത്തിലാക്കിയിട്ടുണ്ട്.
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവിവാദം വലിയവിഷയമായി ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും. അതിെൻറ ഭാഗമായാണ് ഭൂമി കൈയേറ്റം സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നടപടി കൈക്കൊണ്ടില്ലെങ്കിൽ മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ആ സാഹചര്യം പരിഗണിച്ചാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാനാകുമോയെന്ന് വിജിലൻസ് നിയമോപദേശം തേടിയത്. ഇൗ വിഷയത്തിൽ രണ്ട് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്ന് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിട്ടുണ്ട്.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ അദ്ദേഹത്തിെൻറ പാർട്ടിയായ എൻ.സി.പിയിൽനിന്ന് പോലും മതിയായ പിന്തുണയില്ല. മന്ത്രിയുടെ നടപടിയിൽ സി.പി.െഎക്കും റവന്യൂ വകുപ്പിനും അസംതൃപ്തിയുണ്ട്. തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ച വിവാദങ്ങൾ അന്വേഷിക്കണമെന്ന് സി.പി.െഎ നേരത്തെ തന്നെ എൽ.ഡി.എഫ് നേതൃത്വത്തോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
കൈയേറ്റ വിഷയത്തിൽ മുൻവിധിയില്ലാതെ തന്നെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും വ്യക്തമാക്കി. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ഇൗ വിഷയത്തിൽ കാര്യമായ പ്രതികരണമൊന്നും നടത്തുന്നില്ല. ആദ്യം പിന്തുണച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
മുന്നണിക്കുള്ളിൽ തോമസ് ചാണ്ടിക്കുള്ള പിന്തുണ നഷ്ടപ്പെടുെന്നന്നാണ് ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത്. എന്നാൽ തോമസ് ചാണ്ടിയുടെ രാജി ഇേപ്പാൾ ആവശ്യപ്പെേടണ്ടെന്ന അഭിപ്രായവും മുന്നണിയിലുണ്ട്. ഇപ്പോൾ തന്നെ രണ്ട് മന്ത്രിമാർ ഇൗ സർക്കാറിൽനിന്ന് രാജിെവച്ചിട്ടുണ്ട്. വീണ്ടും മന്ത്രി രാജിെവക്കുന്നത് സർക്കാറിെൻറ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായമാണ് മുന്നണിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.