ചെന്നൈ: വെടിയും പുകയുമാണ് തൂത്തുക്കുടിയുടെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നത്. സ് റ്റെര്‍ലൈറ്റ് പ്ലാൻറിനെതിരായ സമരത്തിനുനേരെ നടന്ന വെടിവെപ്പിെൻറ നടുക്കം മാറാ ത്ത തൂത്തുക്കുടിയിലെ സ്ഥാനാർഥികളുടെ പേരുകേട്ടാൽ പേക്ഷ, മനസ്സിൽ കവിത നിറയും. കനി മൊഴിയും തമിഴിസൈയും. ദേശീയതലത്തിൽതന്നെ ഏറ്റവും ശ്രദ്ധേയമായ പെൺപോരാട്ടത്തിനു വേ ദിയാവുകയാണ് തൂത്തുക്കുടി.
ഡി.എം.കെയുടെ കനിമൊഴിയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് തമിഴിസൈ സൗന്ദരരാജനും ചുറുചുറുക്കിലും പാരമ്പര്യത്തിലും കട്ടക്കു നിൽക്കുന്നവരാണ്. കരുണാനിധിയുടെ മകളെന്ന വിലാസത്തിനുപുറമെ കവയിത്രി, പത്രപ്രവര്‍ത്തക എന്നീ നിലകളിൽ പ്രവർത്തിച്ച കനിമൊഴി രണ്ടുതവണ രാജ്യസഭാംഗമായി. ജൂലൈയിലാണ് കാലാവധി അവസാനിക്കുന്നത്.
ഡി.എം.കെക്ക് പങ്കാളിത്തമുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽവന്നാൽ കനിമൊഴിക്ക് നിർണായക സ്ഥാനമുറപ്പ്. പഴയകാല കോണ്‍ഗ്രസ് നേതാവും മുന്‍ പി.സി.സി പ്രസിഡൻറുമായ കുമരി അനന്തെൻറ മകളായ തമിഴിസൈ സൗന്ദരരാജൻ ബി.ജെ.പി ടിക്കറ്റിൽ രണ്ടുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചുതോറ്റു.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചെന്നൈ നോർത്തിൽ ജനവിധി തേടിയ തമിഴിസൈ മൂന്നാം സ്ഥാനത്തായി. ബി.ജെ.പി തമിഴ്നാട് അധ്യക്ഷയെന്ന നിലയിൽ മികച്ച സംഘടനാപാടവമാണ് ഇവർ കാഴ്ചവെക്കുന്നത്.
അതേസമയം, കനിമൊഴിയുടെ കന്നിയങ്കമാണിത്. ആറു മാസമായി മണ്ഡലത്തിലെ പൊതു പരിപാടികളിലെല്ലാം ഇവർ സജീവം. തൂത്തുക്കുടിയിൽ ഒരു തൂത്തുവാരൽ ആർക്കും അത്ര എളുപ്പമല്ലെങ്കിലും കനിമൊഴി പ്രചാരണത്തിൽ വളരെ മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.