തിരുവനന്തപുരം: ഹൈകോടതി വിധി കൂടി ലഭിച്ച സാഹചര്യത്തിൽ മൂന്നാറിലെ ൈകയേറ്റം ഒഴിപ്പിക്കാൻ ശക്തമായ നടപടികൾക്ക് ലക്ഷ്യമിട്ട സി.പി.െഎക്കും റവന്യൂ വകുപ്പിനും സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ സ്ഥലംമാറ്റം കനത്ത തിരിച്ചടിയായി. െഎ.എ.എസുകാരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലായതിനാൽ റവന്യൂ വകുപ്പിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനായില്ല.
നാലു വർഷം ഒരു തസ്തികയിൽ പൂർത്തിയാക്കിയ ഉദ്യോഗസ്ഥനെ മാറ്റുന്നത് എതിർക്കാനും കഴിയാതെയായി. ശ്രീറാമിനെപോലെ നിഷ്പക്ഷനും കരുത്തനുമായ ഉദ്യോഗസ്ഥെൻറ സാന്നിധ്യമാണ് മൂന്നാറിലെ ൈകയേറ്റം ഒഴിപ്പിക്കലിന് ഗതിവേഗം പകർന്നത്. സർക്കാർ നയമാണ് നടപ്പാക്കിയതെന്ന് വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ൈകയേറ്റമൊഴിപ്പിക്കലിെൻറ ഭാവി കണ്ടറിയേണ്ടതാണ്. ൈകയേറ്റം ഒഴിപ്പിക്കാനുള്ള കോടതിവിധി സി.പി.െഎക്ക് രാഷ്ട്രീയവിജയം നൽകിയെന്ന വ്യാഖ്യാനത്തിന് പിന്നാലെയാണ് സബ്കലക്ടറുടെ മാറ്റം.
സബ് കലക്ടർമാർ, അസി. കലക്ടർമാർ തുടങ്ങിയവർ നാലു വർഷമാണ് ആ തസ്തികയിൽ തുടരുക. സ്ഥലംമാറ്റത്തിന് സമയമായെന്ന് ചൂണ്ടിക്കാണിച്ചാണ് മാറ്റം. എന്നാൽ, ദേവികുളം സബ്കലക്ടർ ആയി ഇത്രയും പരിചയമുള്ള ശ്രീറാമിെന റവന്യൂ വകുപ്പിലെ മറ്റ് തസ്തികയിലേക്കല്ല മാറ്റിയതെന്നത് ശ്രദ്ധേയമാണ്. സി.പി.െഎ മന്ത്രിമാരുടെ വകുപ്പുകളിലേക്കും മാറ്റമുണ്ടായില്ല. മന്ത്രി ടി.പി. രാമകൃഷ്ണനാണ് എംേപ്ലായ്മെൻറ് വകുപ്പിെൻറ ചുമതല.
ഉയർന്ന തസ്തികയാെണങ്കിലും എംപ്ലോയ്മെൻറ് ട്രെയിനിങ് ഡയറക്ടർ ഏെറ കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന പദവിയായി ആരും കാണുന്നില്ല. മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ ന്യായീകരിക്കുകയല്ലാതെ റവന്യൂ മന്ത്രിക്ക് മറ്റ് മാർഗമുണ്ടായിരുന്നില്ല. എന്നാൽ, സി.പി.െഎ ജില്ല നേതൃത്വം ഇൗ തീരുമാനത്തെ എതിർത്തിട്ടുണ്ട്. ഇപ്പോഴത്തെ സന്ദർഭത്തിൽ മാറ്റം ഉചിതമായില്ലെന്നാണ് അവരുടെ നിലപാട്. മറ്റ് പാർട്ടികളെല്ലാം ഭരണപരമായ നടപടിയെന്ന് ഒരേശ്വാസത്തിൽ പറയുന്നു.
ൈകയേറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്ത സബ്കലക്ടറെ മാറ്റണമെന്ന ആവശ്യം ഇടുക്കിയിലെ ഭരണ-പ്രതിപക്ഷ ദേഭമന്യേ രാഷ്ട്രീയകക്ഷികളുടെ പൊതു ആവശ്യമായിരുന്നു. വൈദ്യുതി ബോർഡിെൻറ 150 ഏക്കറോളം ഭൂമി നഷ്ടെപ്പട്ടത് സംബന്ധിച്ച റിപ്പോർട്ട് വന്നതോടെ ൈകയേറ്റക്കാർ ഇളകിയിരുന്നു. സ്വന്തം ഭൂമിയുടെ കാര്യം വന്നിട്ടുേപാലും വൈദ്യുതി ബോർഡ് കുലുങ്ങിയില്ല. നടപടികളും പരിശോധനകളും ഏറെ മുന്നേറിയപ്പോൾ രാഷ്ട്രീയക്കാർ അടക്കമുള്ളവരുടെ ൈകയേറ്റഭൂമിക്ക് പിടിവീണു.
ചിലത് അളന്നുതിരിക്കുകയും ചെയ്തു. വൻ വിവാദമായ പാപ്പാത്തിച്ചോലയിലെ ൈകയേറ്റഭൂമിയിലെ കുരിശ് പൊളിച്ചത് സി.പി.എം-സി.പി.െഎ പരസ്യപോരിലേക്ക് നയിച്ചു. കുത്തകപ്പാട്ട ഭൂമിയിലെ ലവ് ഡെയ്ൽ ഹോംസ്റ്റേ ഒഴിപ്പിച്ചാൽ സമാനമായ നിരവധി ൈകയേറ്റം ഒഴിപ്പിക്കേണ്ടിവരുമെന്ന ഭീതി ഉണ്ടായി. ഇതോടെയാണ് പാർട്ടി വ്യത്യാസം മറന്ന് സർക്കാറിനെ സമീപിച്ചതും യോഗം വിളിപ്പിച്ചതും. ഇൗ കെട്ടിടം ഒഴിപ്പിച്ച് വില്ലേജ് ഒാഫിസാക്കി മാറ്റാനായിരുന്നു സബ്കലക്ടറുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.