കോഴിക്കോട്: മാവോവാദികളെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ച അലൻ ഷുഹൈബിനെ യും താഹ ഫസലിനെയും പൂർണമായും കൈവിടുന്നതോടെ സി.പി.എം സംസ്ഥാന ഘടകം പിന്തുണക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയെൻറ വാദങ്ങളെ. കോടതിപോലും തീർപ്പുകൽപിക്കുന്നതിനുമുമ് പ് ഇരുവരും മാവോവാദികളാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതിൽ പാർട്ടി പ്രവർത്തകർക് കിടയിൽ എതിർപ്പുയർന്നിരുന്നു. പിന്നീട് കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തല ഇടപെട്ടപ്പോൾ സർക്കാറും പാർട്ടിയും അൽപം അയഞ്ഞതിന് പിന്നാലെയാണ് വീണ്ടും നിലപാട് കടുപ്പിക്കുന്നത്. സി.പി.എമ്മിൽ അടിയുറച്ച് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്ത അലെൻറയും താഹയുടെയും വീട്ടുകാർക്കടക്കം കനത്ത പ്രഹരമായിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവന.
കോഴിക്കോട്ടെ സാധാരണ പാർട്ടി പ്രവർത്തകർ മുതൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം എം.എ. ബേബിയുമടക്കമുള്ള ഉന്നത നേതാക്കൾ വരെ എതിർത്ത യു.എ.പി.എ കേസിൽ ജില്ല സെക്രട്ടറി പി. മോഹനനും മുഖ്യമന്ത്രിയുടെ അതേ ലൈനിലായിരുന്നു. അന്വേഷണം നടക്കട്ടെ, മാവോവാദികളുമായി അലനും താഹക്കും ബന്ധമുണ്ടെങ്കിൽ നടപടിയെടുക്കുമെന്നായിരുന്നു അറസ്റ്റിലായ ദിനം മോഹനെൻറ പ്രതികരണം.
അതേസമയം, പാർട്ടി പ്രവർത്തകരും നേതാക്കളും അലെൻറയും താഹയുടെയും അറസ്റ്റിനെ എതിർത്തപ്പോഴും ഇരുവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോഴും ജില്ലഘടകം പരസ്യമായി എതിർത്തില്ല.
ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.പി. ദാസെൻറ സാന്നിധ്യത്തിൽ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി യു.എ.പി.എ അറസ്റ്റിനെതിരെ പ്രമേയവും പാസാക്കിയിരുന്നു. അതേ ഏരിയ കമ്മിറ്റിയാണ് ഒരു മാസം മുമ്പ് പുറത്താക്കിയതെന്നാണ് കോടിയേരി വെളിപ്പെടുത്തുന്നത്. ഇരുവരുടെയും വാദങ്ങൾ കേൾക്കാതെ അസാധാരണ നടപടികളിലൂടെയാണ് പുറത്താക്കൽ. ഒരു മാസംമുമ്പ് പുറത്താക്കിയെന്ന് പി. മോഹനൻ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തതിലും വൈരുധ്യമുണ്ട്. പാർട്ടി നടപടിയെടുത്തിട്ടില്ലെന്ന് ജനുവരി 23ന് കോഴിേക്കാട് പ്രസ്ക്ലബിൽ മോഹനൻ പറഞ്ഞിരുന്നു. കേസ് എൻ.ഐ.എ ഏറ്റെടുക്കുകയും രമേശ് ചെന്നിത്തല ഇടപെടുകയും ചെയ്തതോടെ പി. മോഹനൻ മലക്കം മറിയുകയായിരുന്നു. മുഖ്യമന്ത്രിയുടേത് പൊലീസ്ഭാഷ്യം എന്ന നിലയിലായിരുന്നു മൂന്നാഴ്ച മുമ്പ് ജില്ല സെക്രട്ടറി പ്രതികരിച്ചത്.
പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ ന്യൂനപക്ഷങ്ങളെ ൈകയിലെടുക്കാൻ ‘കേരളം സുരക്ഷിത കോട്ട’യെന്ന് പ്രഖ്യാപിച്ച പിണറായി വിജയേൻറത് ഇരട്ടത്താപ്പാണെന്നും പാർട്ടിയുടെ നിലപാട് കാണിക്കുന്നു. അറസ്റ്റിെൻറ ക്ഷീണം തീർക്കാൻ എൻ.ഐ.എയിൽനിന്ന് കേസ് തിരിച്ചുവിളിക്കാനുള്ള കത്തയച്ചതും കണ്ണിൽപൊടിയിടാനായിരുന്നു എന്ന ആക്ഷേപം ശക്തമാണ്.
കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അലനെയും താഹയെയും അറസ്റ്റ് ചെയ്തയുടൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കേസ് എൻ.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡൻറ് സ്ഥാനമേറ്റെടുത്ത സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കൾക്കും ഊർജം പകരുന്നതാണ് സി.പി.എമ്മിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.