കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്‍ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നതെന്ന പി. മോഹനെൻറ പരാമർശത്തോട് മുഖം തിരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസവും ഇസ്‍ലാമിക തീവ്രവാദവും രണ്ട് ആശയധാരകളാണ്. അതിന് പുതിയ വ്യാഖ്യാനം കൊടുക്കുന്നതിനോട് യോജിക്കുന്നില്ല. സി.പി.എം നേതാവ് പി. മോഹനെൻറ പരാമര്‍ശത്തിന് മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ല. അദ്ദേഹം പറഞ്ഞതിനെ വ്യാഖ്യാനിക്കാൻ താൻ അശക്തനാണ്. അദ്ദേഹം പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കാനം രാജേന്ദ്രന്‍. അലനും താഹക്കുമെതിരെ പൊലീസ് വ്യാജ പ്രചരണമാണ് നടത്തുന്നത്. അത് അവരുടെ എഫ്.ഐ.ആർ വായിച്ചാൽ അറിയാമെന്നും കാനം പറഞ്ഞു.
ഇന്ത്യയിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കിടക്കുന്നവരിൽ ഏറെയും മുസ്ലിം ചെറുപ്പക്കാരാണെന്ന് നേരത്തേ താൻ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് മാത്രമല്ല, അഖിലേന്ത്യാ തലത്തിലും യു.എ.പി.എക്ക് സി.പി.ഐയും സി.പി.എമ്മും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.