തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ച ആരംഭിക്കുംമുമ്പ് കേട്ടുതുടങ്ങിയ താണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരി ക്കുമോ എന്ന ചോദ്യം. ഇ ടുക്കിയിലോ കോട്ടയത്തോ മത്സരിക്കുമെന്ന് ഒരുഘട്ടത്തിൽ പ്രവർത്തകർ ഉറപ്പിച്ചു. എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ മത്സരിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. ആന്ധ്ര ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടി നിയമിക്കപ്പെട്ടതോടെയാണ്, മത്സരിക്കുമെന്ന ചർച്ച ആരംഭിച്ചത്. ഇടുക്കിയിൽ നിന്നായിരുന്നു തുടക്കം. പിന്നീടത് കോട്ടയത്തെത്തി.
കോട്ടയം കേരള കോൺഗ്രസ് എം വിടില്ലെന്ന് അറിയിച്ചതോടെ ഒ.സിയെന്ന് അനുയായികൾ വിളിക്കുന്ന ഉമ്മൻ ചാണ്ടിയുെട പേര് വീണ്ടും ഇടുക്കിയിലെത്തി. എന്നാൽ, ലോക്സഭയിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചെങ്കിലും ചർച്ച തുടരുകയാണ്. ഉമ്മൻ ചാണ്ടിയെ കേരളത്തിൽനിന്ന് അകറ്റാനുള്ള അജണ്ടയാണ് പ്രചാരണത്തിന് പിന്നിലെന്ന് എ വിഭാഗം പറയുന്നു.
സംഘടന ചുമതല ഏൽപിക്കപ്പെട്ടതോടെയാണ് കെ.സി. വേണുഗോപാലിെൻറ കാര്യത്തിൽ സംശയം ഉയർന്നത്. ആലപ്പുഴ എം.പിയായ കെ.സി വീണ്ടും മത്സരിക്കണമെന്നാണ് സംസ്ഥാന പാർട്ടിയുടെ നിലപാട്. ദേശീയതലത്തിൽ സ്ഥാനാർഥി നിർണയത്തിലടക്കം ചുമതലയുള്ളതിനാൽ, ഡൽഹി വിട്ട് നിൽക്കാനാകുമോയെന്നാണ് സംശയം. കെ.സി ഇല്ലെങ്കിൽ ആലപ്പുഴയിൽ എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എത്തിയേക്കും. പകരം ഇപ്പോൾ എ ഗ്രൂപ്പ് കൈവശമുള്ള ഇടുക്കി െഎ ഗ്രൂപ്പിന് നൽകും. അവിടെ ജോസഫ് വാഴക്കനെയാണ് െഎ ഗ്രൂപ് നിർദേശിക്കുന്നത്.
പാർലമെൻററി രംഗത്തുനിന്ന് മാറിനിൽക്കുന്ന വി.എം. സുധീരൻ മത്സരിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ താൽപര്യം. തൃശൂരാണ് വി.എമ്മിനുവേണ്ടി നിർദേശിക്കുന്നത്. സുധീരൻ സമ്മതം മൂളിയിട്ടില്ല. സുധീരൻ ഇല്ലെങ്കിൽ അദ്ദേഹവുമായി അടുപ്പമുള്ള തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ മത്സരിക്കും. സാമുദായിക പരിഗണന വാദമുയർന്നാൽ ചാലക്കുടിയിൽ ഡീൻ കുര്യാക്കോസ്, റോജി ജോൺ എം.എൽ.എ എന്നിവരെ പരിഗണിച്ചേക്കും.കെ.പി.സി.സി പ്രസിഡൻറായതോടെ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ടെങ്കിലും വടകര നിലനിർത്താൻ കോൺഗ്രസിന് മറ്റൊരാളെ ചൂണ്ടിക്കാട്ടാനില്ലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.