കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തുന്ന ജാഥ നവംബർ ഒന്നിന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. ജാഥയുടെ ഭാഗമായി കോഴിക്കോട്ടും കൊച്ചിയിലും മേഖല റാലി നടക്കും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളെ കേന്ദ്രീകരിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ ഗുലാം നബി ആസാദ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
കൊച്ചിയിൽ നടക്കുന്ന റാലി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്യും. ഡിസംബർ ഒന്നിന് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് ജാഥാസമാപനത്തിെൻറ ഭാഗമായി നടത്തുന്ന റാലി എ.ഐ.സി.സി വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ജാഥയുടെ ഭാഗമായി ഒരു കോടി ഒപ്പുകൾ ശേഖരിക്കും. ഗൃഹസന്ദർശനം നടത്തിയാണ് ഒപ്പുകൾ ശേഖരിക്കുകയെന്ന് യു.ഡി.എഫ് യോഗത്തിനുശേഷം തീരുമാനങ്ങൾ വിശദീകരിച്ച രമേശ് ചെന്നിത്തല പറഞ്ഞു.
കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽനിന്നുള്ള യു.ഡി.എഫ് ജില്ല ചെയർമാന്മാർ, കൺവീനർമാർ, ഘടകകക്ഷി പാർട്ടി ജില്ല ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.