തിരുവനന്തപുരം : മൂന്ന് സോണുകളായി വിഭജിച്ച് നികുതി പിരിവ് കാര്യക്ഷമമാക്കണമെന്ന് യു.ഡി.എഫ് ധവളപത്രം. നികുതി ഭരണ സംവിധാനത്തിൽ പഴയ മുഖങ്ങളെ വിവിധ തസ്തികകളിൽ പേര് മാറ്റി നിയമിച്ചത് കൊണ്ടു മാത്രം ധനസ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കില്ല. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഭരണസംവിധാനത്തിനു പകരം മൂന്ന് സോ ണുകളായി വിഭജിച്ച് നികുതി പിരിവ് കാര്യക്ഷമമാക്കമെന്നാണ് ധവളപത്രത്തിലെ നിർദേശം.
വാറ്റ്, കെ.ജി.എസ്.ടി, സി.എസ്.ടി, ലക്ഷ്വറി ടാക്‌സ് കുടിശ്ശിക പിരിച്ചെടുത്താൽ കുറഞ്ഞത് 4,000 കോടി രൂപ സർക്കാരിന് ലഭിക്കും. ഇതിനായി പ്രത്യേക റവന്യു ജി.എസ്.ടി. ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. ഇതുവരെ നികുതി നിർണയം നടത്താത്ത 40,000 ത്തിലധികം ഫയലുകളിൽ നടപടികൾ സ്വീകരിക്കണം. നികുതി നിർണയ നോട്ടീസുകൾ നിയമവിധേയമാക്കണം. അതിൽ തർക്കങ്ങൾ കടന്നു കൂടാതിരിക്കുവാനുള്ള വഴികൾ തേടണം.
നികുതി ദായകന് മനസിലാകുന്ന തരത്തിൽ വാങ്ങൽ, വിൽപന, ടേണോവർ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകണം. റവന്യു റിക്കവറി ഫയലുകളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ റവന്യു വകുപ്പിൽ ഉണ്ടാകണം. ഇത് റവന്യു വകുപ്പിന്റെ കൈവശമുള്ള ഫയലുകളുമായി ഒത്ത് നോക്കണം. എല്ലാ മാസവും റവന്യു റിക്കവറി സംബന്ധിച്ച് റവന്യു , നികുതി വകുപ്പുകളുടെ ഏകോപന സമിതിയോഗം ചേരുകയും അതിൽ പങ്കെടുക്കുന്ന നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ കൃത്യമായി ഫയൽ പഠിക്കുകയും ചെയ്യണം.
അപ്പീലുകളിലെ കാലതാമസം ഒഴിവാക്കി എത്ര യും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കണം. നിലവിലെ ആംനസ്റ്റി സ്‌കീം പരാജയപ്പെട്ടതിന്റെ കാര്യങ്ങൾ മനസിലാക്കി പുതിയ സംവിധാനം ആവിഷ്‌ക്കരിക്കണം. സേവന മേഖലകൂടി ജി.എസ്.ടിയിൽ തുറന്ന് കിട്ടിയതിനെ സുവർണാവസരമായി ഉപയോഗിച്ച് ഈ സെക്ടറിൽ പുതിയ വരുമാന സ്രോ തസുകൾ കണ്ടെത്തി നികുതിയുടെ ശൃംഖല വിപുലപ്പെടുത്തണം. ജി.എസ്.ടിയിൽ നികുതി വെട്ടിപ്പ് തടയുവാൻ ഇന്റലിജൻസ് സംവിധാനം ശക്തമാക്കുകയും സർവെയിലൻസ് സംവിധാനം മെച്ചപ്പെടുത്തണമെന്നും ധവള പത്രത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.