തിരുവനന്തപുരം: എസ്.എഫ്.ഐ ഉൾപ്പെടെ വർഗ, ബഹുജന സംഘടനകളിൽ സാമൂഹികവിരുദ്ധരുടെ നുഴഞ്ഞുകയറ്റം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ് റ് യോഗം. യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎയിൽ ചില സാമൂഹികവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അത്തരക്കാരെ കണ്ടെത്താനും തിരുത്തല്‍ നടപടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. എസ്.എഫ്.ഐയിലേക്ക് സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകയറുന്നത് ബോധപൂർവ ഇടപെടലിെൻറ ഭാഗമായാണ്. ഇത് തടയാന്‍ പാര്‍ട്ടിതലത്തില്‍ ശ്രദ്ധയുണ്ടാകണം.
യൂനിവേഴ്സിറ്റി കോളജ് അതിക്രമത്തിെൻറ പേരിൽ എസ്.എഫ്.ഐ നേതൃത്വവും പാർട്ടിയും അകപ്പെട്ട പ്രതിസന്ധി മറികടക്കാൻ വിപുല പ്രചാരണ പരിപാടികൾ നടത്തും. യൂനിവേഴ്സിറ്റി കോളജ് സംഭവത്തിെൻറ പേരിൽ എസ്.എഫ്.ഐയെയും ഇടതുപക്ഷത്തെയും ഇല്ലാതാക്കുകയെന്ന അജണ്ടയാണ് അരങ്ങേറുന്നതെന്ന് യോഗം വിലയിരുത്തി. എസ്.ഡി.പി.ഐയും സംഘ്പരിവാർ ശക്തികളും ഒരുപോലെ ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള ബോധപൂർവ ശ്രമം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.