ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ അടക്കം യു.പിയിലെ 40 മണ്ഡലങ്ങളിലും മണിപ്പൂരിലെ 28 മണ്ഡലങ്ങളിലും അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.
യു.പി മിർസാപൂരിലെ 99ാം നമ്പർ ബൂത്തിൽ ജനങ്ങൾ തെരഞ്ഞെടുപ്പ്ബഹിഷ്കരിച്ചു. നാട്ടിൽ വികസനമുണ്ടായിട്ടില്ലെന്ന്ആരോപിച്ചാണ് വോെട്ടടുപ്പ് ബഹിഷ്കരിച്ചത്. പീതാപൂരിലും ചന്ദൗലിയിലും വോട്ടിങ് യന്ത്രത്തിെൻറ തകരാറുമൂലം വോെട്ടടുപ്പ് തടസെപ്പട്ടു.
യു.പിയിI ഒമ്പതുമണിയായപ്പോൾ 10.43 ശതമാനം വോട്ടിങ്ങ് രേഖെപ്പടുത്തിയിട്ടുണ്ട്. വനിതാ ദിനത്തോടനുബന്ധിച്ച് വരാണസിയിൽ വോട്ട് രേഖെപ്പടുത്തുന്നതിന് രാവിലെ തന്നെ സ്ത്രീകളുടെ തിരക്കാണ്.
യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ ശനിയാഴ്ചയാണ്. രാജ്യത്തിന്‍െറ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമായ വിധിയെഴുത്ത് എന്ന നിലയിലാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.