ഇടതു മുന്നണിയോട് ചേര്‍ന്ന് നിന്നാല്‍ തിരിച്ചടികളാണ് ഉണ്ടാകുന്നതെന്ന് കേരള കോണ്‍ഗ്രസ് പഠിക്കട്ടേയെന്ന് വി.ഡി സതീശൻ

കോട്ടയം: ഇടതു മുന്നണിയോട് ചേര്‍ന്ന് നിന്നാല്‍ തിരിച്ചടികളാണ് ഉണ്ടാകുന്നതെന്ന് കേരള കോണ്‍ഗ്രസ് ഇനിയെങ്കിലും പഠിക്കട്ടേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.എം മാണിയുടെ വീട് റെയ്ഡ് ചെയ്യാന്‍ വിജിലന്‍സില്‍ സമ്മർദം ചെലുത്തിയ ഉദ്യോഗസ്ഥനെയാണ് റിട്ടയര്‍ ചെയ്ത ശേഷം വീണ്ടും ആദരിക്കാനായി കെ.എസ്.ആര്‍.ടി.സിയില്‍ നിയമിക്കുന്നത്.

ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടെ. കേരള കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന മേഖലകളെയൊക്കെ സി.പി.എം അവഗണിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നപ്പോഴാണ് കെ.എം മാണി റബര്‍ വില സ്ഥിരതാ ഫണ്ട് കൊണ്ടു വന്നത്. അന്ന് 170 രൂപയായിരുന്നു. ഇപ്പോള്‍ 250 രൂപയാക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിട്ടും ഈ ബജറ്റില്‍ ഒരു രൂപ പോലും നീക്കിവച്ചിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan asked the Kerala Congress to learn that there will be setbacks if it sticks to the Left Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.