ആലപ്പുഴ: സുഭാഷ് വാസുവിെൻറയും ടി.പി. സെൻകുമാറിെൻറയും പിന്നിൽ സംഘ്പരിവാറാണ െന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ വ്യക്തമായി വരുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ്.എൻ.ഡി.പിയെ തകർക്കാൻ സംഘ്പരിവാർ അയച്ച ഈ ചാവേറുകൾ സ്വയം ബോംബ് പൊട്ടി മരിക്കുകയായിരുന്നു. നുഴഞ്ഞുകയറി എസ്.എൻ.ഡി.പിയെ തകർക്കുകയെന്ന സംഘ്പരിവാർ ലക്ഷ്യം ഇതോടെ ദയനീയമായി പരാജയപ്പെട്ടു -അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ലോകാവസാനം വരെ കേരളത്തിൽ ഒരു കാരണവശാലും സംഘ്പരിവാറിെൻറ ലക്ഷ്യം നിറവേറ്റാനാവില്ല. ചുരുക്കപ്പേരിന് അപ്പുറം എസ്.എൻ.ഡി.പിയെ കുറിച്ച് സെൻകുമാറിന് ഒന്നുമറിയില്ല. മുഴുവൻ പേര് തെറ്റാതെ പറയാൻപോലും കഴിഞ്ഞെന്നും വരില്ല. ഒരു വർഷത്തിനുള്ളിലാണ് ഇദ്ദേഹം എസ്.എൻ.ഡി.പിയിൽ അംഗത്വം എടുത്തത് പോലും -വെള്ളാപ്പള്ളി വിശദീകരിച്ചു.
സുഭാഷ് വാസുവിന് സമുദായ അംഗങ്ങളുടെയിടയിൽ ഒരു സ്വാധീനവും ഇല്ലെന്നുള്ളതിെൻറ ഏറ്റവും വലിയ തെളിവാണ് മാവേലിക്കര യൂനിയൻ പിരിച്ചുവിട്ട് അഡ്മിനിസ്േട്രറ്റർ ഭരണം ഏർപ്പെടുത്തിയപ്പോൾ 110 ശാഖകളിലൊന്നിൽപോലും ചെറുചലനം പോലുമുണ്ടായില്ലെന്നത്. മോഷണവും ചൂഷണവുമല്ലാതെ ഇദ്ദേഹത്തിന് വേറൊന്നുമറിയില്ല. ബി.ഡി.െജ.എസിന് സ്വതന്ത്രമായ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ വ്യക്തമായ നിലപാടുകളുണ്ടെന്നും ബി.െജ.പിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനായിരുെന്നങ്കിൽ ഒരു പാർട്ടിയുടെ ആവശ്യമേയല്ലേയുള്ളൂവെന്നും അദ്ദേഹം ചോദിച്ചു. ആരുവിചാരിച്ചാലും തന്നെ അത്രയെളുപ്പം തൂത്തെറിയാനാവില്ല. പത്ത് ശതമാനം പേർ തനിക്ക് എതിരായാൽ താൻ ഈപണി അവസാനിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.