മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം വ്യക്തമായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചപ്പോള്‍ ലീഗ് വിമതനുള്‍പ്പെടെ ആറു പേരാണ് മത്സര രംഗത്തുള്ളത്. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്.
ഉപതെരഞ്ഞെടുപ്പില്‍ പതിനാല് പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ ആറു പേരുടെ പത്രിക തള്ളി. രണ്ട് സ്വതന്ത്രര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം ആറായി. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എൻ.എ. ഖാദര്‍, എൽ.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍, എൻ.ഡി.എ സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.സി. നസീര്‍ എന്നിവര്‍ക്കു പുറമേ ലീഗ് വിമതനായ കെ. ഹംസയും സ്വതന്ത്ര സ്ഥാനാര്‍ഥി ശ്രീനിവാസുമാണ് അവസാന അങ്കത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.