ന്യൂഡൽഹി: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തോടൊപ്പം വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ട്രയല്‍ (വിവിപാറ്റ്) ഘടിപ്പിച്ച് അതിലിടുന്ന പേപ്പർ വോട്ടുകൾ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ഗുരുദാസ്പുരിലും പേപ്പർ വോട്ടുകൾ എണ്ണണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
അഡ്വ. വി.കെ. ബിജു മുഖേന സാബു സ്റ്റീഫൻ ആണ് ഹരജി സമർപ്പിച്ചത്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളില്‍ കൃത്രിമം നടത്തുന്നുവെന്ന ആക്ഷേപം വ്യാപകമായതിനെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ആവിഷ്കരിച്ചതാണ് വിവിപാറ്റ്. വോട്ടുയന്ത്രത്തിലെ വോട്ടിൽ സംശയംവരുമ്പോള് വിവിപാറ്റില്‍ സമാഹരിക്കുന്ന പേപ്പർവോട്ടുകൾ എണ്ണി ഉറപ്പുവരുത്താം. ഇലക്ട്രോണിക് വോട്ടുയന്ത്രം കാര്യക്ഷമവും പരാതി മുക്തവുമാക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വിവിപാറ്റ് എന്ന വോട്ടുചീട്ട് അച്ചടിച്ചുവരുന്ന സംവിധാനം ആവിഷ്കരിച്ചത്.
തങ്ങള്‍ അമർത്തിയ ബട്ടണിലെ സ്ഥാനാര്‍ഥിക്കാണോ യന്ത്രത്തില്‍ വോട്ട് വീണതെന്ന് ഇതിലൂടെ ഉറപ്പുവരുത്താം. വോട്ടര്‍ക്ക് തെൻറ വോട്ടിനെക്കുറിച്ചുള്ള സംശയം ഒഴിവാക്കാനും പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വോട്ടിെൻറ എണ്ണത്തെക്കുറിച്ച പരാതി ദൂരീകരിക്കാനും ഇതുവഴി കഴിയും. കേരളത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളില്‍ ഇത് പരീക്ഷിച്ചിരുന്നുവെന്നാണ് കമീഷൻ പറയുന്നത്. വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോര്‍ത്ത്, കണ്ണൂർ (പട്ടണ പ്രദേശത്ത് മാത്രം) എന്നീ നിയമസഭ മണ്ഡലങ്ങളിലായിരുന്നു ഇത്. തെരഞ്ഞെടുപ്പ് കമീഷെൻറ പക്കല്‍ നിലവിലുള്ള 13 ലക്ഷം ഇലക്ട്രോണിക് വോട്ടുയന്ത്രത്തിന് 13 ലക്ഷം വിവിപാറ്റ് യന്ത്രങ്ങള്‍ വേണ്ടിവരുമെന്നും ഇതിന് 1690 കോടി രൂപ ചെലവ് വരുമെന്നും കമീഷന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.