വേങ്ങര: ഉപതെരഞ്ഞെടുപ്പിന് ഒമ്പത് നാൾ മാത്രം ശേഷിക്കെ ആലസ്യം വിട്ടുണർന്ന് മുന്നണികൾ. പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയാക്കി സ്ഥാനാർഥി പര്യടനത്തിെൻറ തിരക്കിലാണിപ്പോൾ. കനത്ത മഴ പ്രചാരണ പ്രവർത്തനങ്ങളെ ചെറുതല്ലാത്ത തരത്തിൽ ബാധിക്കുന്നുണ്ട്. ആശൂറാഅ് ദിനത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ ഭവനസന്ദർശനത്തിലൊതുക്കി. എൽ.ഡി.എഫിലെ പി.പി. ബഷീർ രണ്ടാംഘട്ട പര്യടനം ആരംഭിച്ചിട്ടുണ്ട്. എൻ.ഡി.എയുടെ രണ്ടാംഘട്ട പര്യടനം തിങ്കളാഴ്ച തുടങ്ങും. ഉച്ചക്ക് മുമ്പ് ഊരകം പഞ്ചായത്തിലും ശേഷം വേങ്ങരയിലുമായിരുന്നു ബഷീർ ഇന്നലെ. ഊരകം മലയുടെ നെറുകയിൽ തട്ടേക്കാടുനിന്ന് ആരംഭിച്ചു.
പുള്ളിക്കല്ല്, തടപ്പറമ്പ്, കരിയാരം, കാരാത്തോട്, പ്ലാത്തോട്ടം, വട്ടപ്പറമ്പ്, ചേലത്തൂർ മാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കല്ലേറ്റിപ്പറമ്പിൽ സമാപിച്ചു. ഉച്ചക്കുശേഷം പുളിക്കൽപറമ്പിൽനിന്നാണ് ആരംഭിച്ചത്. ബാലൻപീടിക, ഗാന്ധിക്കുന്ന്, കണ്ണാട്ടിപ്പടി, പറമ്പിൽ പടി, ചേറ്റിപ്പുറം, മണ്ണിൽ പിലാക്കൽ, പാണ്ടികശാല, മുതലമാട്, പാറമ്മൽ, അരീക്കപ്പള്ളിയാളി, മനാട്ടി, പുള്ളിപ്പറമ്പ്, തറയിട്ടാൽ, അരീക്കുളം, വരിവെട്ടിച്ചാൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വേങ്ങര ടൗണിൽ സമാപിച്ചു. ടി.വി. രാജേഷ് എം.എൽ.എ, ജോർജ് കെ. ആൻറണി, പി.പി. ജോർജ്, വി.പി. അനിൽ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് കണ്ണമംഗലം പഞ്ചായത്തിൽ പര്യടനം നടത്തും.
പറപ്പൂര് പഞ്ചായത്തിലാണ് ഖാദറിെൻറ ഇന്നത്തെ പര്യടനം. കുഴിപ്പുറം ചെനയ്ക്കലില് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. രാത്രി 7.15ന് ആസാദ് നഗറില്‍ സമാപിക്കും. എൻ.ഡി.എ സ്ഥാനാർഥി കെ. ജനചന്ദ്രൻ കണ്ണമംഗലം ഇരിങ്ങളത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കൊരേക്കാട്, വട്ടപ്പൊന്ത, തീണ്ടേക്കാട്, അംബേദ്കര്‍ കോളനി, വലിയോറ അമരപ്പടി, ഊരകം നവോദയ തുടങ്ങിയ കോളനികളിലെത്തി. ചൊവ്വാഴ്ച പറപ്പൂര് പഞ്ചായത്തില്‍ നടക്കേണ്ടിയിരുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.സി. നസീറിെൻറ പര്യടനം ഒക്ടോബർ ആറിലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
ധനമന്ത്രിയുടെ ബിസിനസ് മീറ്റ് ചട്ടവിരുദ്ധമെന്ന് യു.ഡി.എഫ്
വേങ്ങര: മണ്ഡലത്തില്‍ ചൊവ്വാഴ്ച ധനമന്ത്രി തോമസ് ഐസക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബിസിനസ് മീറ്റ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് യു.ഡി.എഫ്. പര്യടനത്തിനെത്തുന്ന മന്ത്രി വേങ്ങരയില്‍ തെരഞ്ഞെടുത്ത വ്യവസായികളുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വ്യവസായികളെ കൂടെക്കൂട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യു.ഡി.എഫ് പ്രചാരണ ചുമതല വഹിക്കുന്ന പ്രഫ. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എൽ.എ ആരോപിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനുള്ള നീക്കത്തിലാണ് മുന്നണി നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.