ഉപരാഷ്ട്രപതി സ്ഥാനാർഥിയാകാൻ വെങ്കയ്യ നായിഡുവിന് നറുക്ക് വീഴുമെന്ന് പാർട്ടിക്കകത്തും പുറത്തും നേരത്തെ സംസാരമുണ്ടായിരുന്നു. ദക്ഷിണേന്ത്യക്കാരനായ ശുദ്ധ പാർട്ടിക്കാരൻ എന്നതാണ് നായിഡുവിന് ചേർന്ന ഒരു അലങ്കാരം. 2002ൽ ബി.െജ.പിയുടെ ദേശീയ അധ്യക്ഷ പദവിയിലെത്തിയ അദ്ദേഹം പിന്നീട് പാർട്ടിയുടെ മുൻനിര നേതാക്കൾക്കൊപ്പം നിറഞ്ഞുനിന്നു. ബംഗാരു ലക്ഷ്മണക്കും ജനകൃഷ്ണമൂർത്തിക്കും പിന്നാലെയാണ് കർഷകനായ നായിഡുവിെൻറ കടന്നുവരവ്. പൊതുസമ്മതൻ എന്ന നിലയിലാണ് പാർട്ടി നായിഡുവിെന ഉയർത്തിക്കാണിക്കുന്നത്.
എത്ര നിർബന്ധിച്ചാലും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യമില്ലെന്നു കഴിഞ്ഞ ജൂണിൽ നിലപാട് വ്യക്തമാക്കിയ നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ചേർന്ന് പാർട്ടി സ്ഥാനാർഥിയാക്കുകയായിരുന്നു. അതിനു മുന്നിൽ വഴങ്ങുകയായിരുന്നു കേന്ദ്ര മന്ത്രിയായ നായിഡു. പാർട്ടിയെ സംബന്ധിച്ച് അദ്ദേഹത്തിെൻറ സ്ഥാനാർഥിത്വം െഎകകണ്ഠ്യേനയുള്ള തീരുമാനമാണ്.
ജനങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന ആലങ്കാരിക സ്ഥാനങ്ങളെ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ആരുനിർബന്ധിച്ചാലും ഉപരാഷ്ട്രപതി സ്ഥാനത്തേക്കില്ലെന്നും ആവർത്തിച്ച നായിഡുവിനെ അതേ ആലങ്കാരിക സ്ഥാനത്തേക്കാണ് പാർട്ടി നിയോഗിക്കുന്നത്!
നെല്ലൂർ സ്വദേശിയായ അദ്ദേഹം ജനതപാർട്ടിയൂടെ പഴയ തീപ്പൊരിയായിരുന്നു. ജയപ്രകാശ് നാരായണെൻറ വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ് രാഷട്രീയരംഗത്ത് സജീവമാകുന്നത്. ആന്ധ്ര സർവകലാശാല യൂനിയൻ പ്രസിഡൻറായി. ജനത പാർട്ടി യുവജന വിഭാഗം സംസ്ഥാന അധ്യക്ഷനായി. അടിയന്തരാവസ്ഥയിൽ മിസ പ്രകാരം അദ്ദേഹത്തെ ജയിലിൽ അടച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചതോടെ എം.എൽ.എയായി തെരെഞ്ഞടുക്കപ്പെട്ടു. ജനതപാർട്ടി പല വഴിക്ക് വേർപിരിഞ്ഞപ്പോൾ നായിഡു കാവി രാഷ്ട്രീയത്തിെൻറ പാതയിലായി. ബി.ജെ.പി യുവജന വിഭാഗം വൈസ് പ്രസിഡൻറായി അവിടെയും നായിഡു ശ്രദ്ധേയനായി. പാർട്ടി സംസ്ഥാന ജന. സെക്രട്ടറിയായ നായിഡു ആന്ധയിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി.
പിന്നീട് പാർട്ടിയുെട ദേശീയ വക്താവായ അദ്ദേഹം രാജ്യസഭയിലുെമത്തി. 2000 സെപ്റ്റംബറിൽ കേന്ദ്രത്തിൽ ഗ്രാമവികസന മന്ത്രിയായി. നിയമ ബിരുദധാരിയാണ്. 1949 ജൂൈല ഒന്നിന് ജനനം. പിതാവ്^രങ്കയ്യ നായിഡു. മാതാവ്^ രാമനമ്മ. ഭാര്യ ഉഷ. രണ്ടു മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.