ആരോഗ്യ പ്രശ്നത്തിനപ്പുറം രാജിക്ക്  കാരണങ്ങളെന്ന് അടക്കംപറച്ചില്‍

തിരുവനന്തപുരം: രാജിക്ക് കാരണം ആരോഗ്യപ്രശ്നമെന്ന് സുധീരന്‍ പറയുമ്പോഴും അതിനപ്പുറം മറ്റെന്തെങ്കിലുമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാക്കളിലും പ്രവര്‍ത്തകരിലും സംശയം. രാജി ഹൈകമാന്‍ഡ് ആവശ്യപ്പെട്ടിരുന്നോയെന്ന സംശയമാണ് ഉയരുന്നത്. പക്ഷേ, അക്കാര്യം ഉറപ്പിച്ചു പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. അതേസമയം, അപ്രതീക്ഷിതമെന്ന് പറയുമ്പോഴും പാര്‍ട്ടിയിലെ ഇരു ഗ്രൂപ്പും  രാജിയില്‍ മനസ്സുകൊണ്ട് സന്തോഷിക്കുകയാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നാലുടന്‍ സംസ്ഥാന കോണ്‍ഗ്രസില്‍ സമഗ്ര പുന$സംഘടനക്ക് ഹൈകമാന്‍ഡ് തയാറാകുന്നെന്ന ചില സൂചനകള്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ പ്രചരിച്ചിരുന്നു. എങ്കിലും സുധീരനെ കെ.പി.സി.സി പ്രസിഡന്‍റ് പദവിയില്‍നിന്ന് ഒഴിവാക്കുമെന്നോ ഇല്ളെന്നോ ഉള്ള കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. 

രണ്ടു ഗ്രൂപ്പില്‍നിന്നും വേണ്ടത്ര പിന്തുണ സുധീരന് കിട്ടിയിരുന്നില്ല. ഇത് ഹൈകമാന്‍ഡിനെയും അലോസരപ്പെടുത്തിയിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കേണ്ടതുള്ളതുകൊണ്ട്  ഗ്രൂപ് താല്‍പര്യങ്ങളെ  പൂര്‍ണമായി അവഗണിക്കാനുമാവില്ല. അതിനാലാണ്  പുന$സംഘടനയെപ്പറ്റി ആലോചിച്ചിരുന്നതെന്നാണ് സൂചന. 

സുധീരന്‍  തുടരുന്നതില്‍  ഇരുഗ്രൂപ്പിലും പ്രത്യേകിച്ച് എ വിഭാഗത്തിന് ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് ഇരുഗ്രൂപ്പും ഒരുമിച്ച്  സമീപിച്ചപ്പോഴും ഹൈകമാന്‍ഡ് അനങ്ങിയില്ല. ഗ്രൂപ്പുകള്‍ക്ക് വഴങ്ങുന്നതിലെ അപകടത്തേക്കാളും തങ്ങളുടെ വിശ്വസ്തനായ സുധീരനെ അപമാനിച്ച് ഒഴിവാക്കുന്നതിനോട് അവര്‍ക്ക്  യോജിപ്പുണ്ടായിരുന്നില്ല.  മാറ്റം ആവശ്യപ്പെട്ട  കേരളനേതാക്കളോട്, അപമാനിച്ച് അയക്കാന്‍ പാടില്ളെന്നും സമയമാകട്ടെയെന്നുമുള്ള മറുപടിയാണ് എ.കെ. ആന്‍റണി നല്‍കിയിരുന്നത്. അതിനാലാണ് പുറമേയെങ്കിലും പാര്‍ട്ടിയില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഇപ്പോഴത്തെ സമയം സ്വമേധയായുള്ള രാജിക്ക് ഉചിതമാണെന്ന് ഹൈകമാന്‍ഡ് നിശ്ചയിച്ചോയെന്ന സംശയം നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.

അതോടൊപ്പം, വീഴ്ചയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നം കാരണമായി ചൂണ്ടിക്കാട്ടാനും സാധിക്കുന്നു.രാജി വിവരം ആരുമായും ചര്‍ച്ചചെയ്തില്ളെന്നാണ് സുധീരന്‍ അവകാശപ്പെടുന്നതെങ്കിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹം അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയെ അറിയിക്കാന്‍  ശ്രമിച്ചുമില്ല. ഇരുവരും തമ്മിലെ അകലം ഇതു വ്യക്തമാക്കുന്നു. ഇതില്‍ ഉമ്മന്‍ ചാണ്ടിപക്ഷത്തിന് അതൃപ്തിയും ഉണ്ട്.  രാജിപ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍, സഹകരണത്തിനു നന്ദി പറയുമ്പോള്‍  ഒരു മുന്‍നിര നേതാവിന്‍െറയും പേര് എടുത്തുപറയാതിരിക്കാന്‍ സുധീരന്‍  ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പുന$സംഘടനയിലൂടെ താഴത്തേട്ടില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ നടത്തിയ ഗ്രൂപ്പിസത്തിന് നല്‍കുന്ന  മറുപടിയാണ്  രാജിയെന്നാണ് സുധീരനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - vm sudheeran's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.