കൊച്ചി: ഭാര്യയെ വനിതാമതിലിൽ പെങ്കടുപ്പിക്കാത്ത നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. ഏരിയ കമ്മിറ് റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറി, അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറി തുടങ്ങി പാർട്ടിയിൽനിന്ന് അലവൻസ് പറ് റുന്ന നേതാക്കളാണ് നടപടി ഭീഷണി നേരിടുന്നത്. ഇത്തരക്കാരെ കണ്ടെത്തി വിശദീകരണം തേടാൻ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധനക്ക് പാർട്ടി നേതൃത്വം തയാറായത്.
പ്രാഥമിക വിലയിരുത്തലിൽ ഇത്തരത്തിൽ നിരവധി നേതാക്കൾ ഭാര്യയെയും കുടുംബാംഗങ്ങളെയും പരിപാടിയിൽ പെങ്കടുപ്പിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. വനിതാമതിൽ വിജയിപ്പിക്കാൻ ഒാടിനടന്ന് മറ്റുള്ളവരെ നിർബന്ധിച്ച് പരിപാടിയിൽ പെങ്കടുപ്പിച്ച ഇവർ സ്വന്തം കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ജില്ല കമ്മിറ്റി മുതൽ താഴോട്ട് ഒാരോ ഘടകങ്ങളും യോഗം ചേർന്ന് പരിപാടിയുടെ അവലോകനം നടത്തുകയും നേതാക്കളുടെ വീഴ്ച പരിശോധിക്കുകയും ചെയ്യും. തുടർന്നായിരിക്കും നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.