തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന, ലോക്സഭ സമിതികളിൽ കഴിഞ്ഞദിവസം നടത്തിയ പുനഃസംഘടന റദ്ദാക്കി. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയി ഉൾപ്പെടെ മുൻ സംസ്ഥാന ഭാരവാഹികൾക്കും മുൻ ജില്ല പ്രസിഡൻറുമാർക്കും ഭാരവാഹിത്വം നൽകി യൂത്ത് കോൺഗ്രസിൽ നടത്തിയ പുനഃസംഘടനയാണ് കേന്ദ്രനേതൃത്വം ഇടപെട്ട് മരവിപ്പിച്ചത്. പുനഃസംഘടനയെ െഎ പക്ഷം എതിർത്തതിനെ തുടർന്നാണ് ഇടപെടൽ.
മുൻ കെ.എസ്.യു നേതാക്കളെ ഉൾപ്പെടുത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന, ലോക്സഭ മണ്ഡലം സമിതികളാണ് കഴിഞ്ഞദിവസം പുനഃസംഘടിപ്പിച്ചത്. സംഘടന തെെരഞ്ഞെടുപ്പ് ഒഴിവാക്കി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പുവരെ നിലവിലെ ഭാരവാഹികൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ തുടരാനാണ് അഴിച്ചുപണി നടത്തിയതെന്നായിരുന്നു ആരോപണം.
അതേസമയം, പുനഃസംഘടന ദേശീയനേതൃത്വം നേരിട്ട് നടത്തിയതാണെന്നും സംസ്ഥാന നേതൃത്വത്തിന് പങ്കില്ലെന്നും മറുപക്ഷം നിലപാടെടുത്തു. പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസിലെ െഎ ഗ്രൂപ് നേതാക്കൾ തിങ്കളാഴ്ച കൊച്ചിയിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നു. എന്നാൽ, യോഗത്തിന് മുമ്പുതന്നെ പുനഃസംഘടന മരവിപ്പിക്കാൻ ദേശീയനേതൃത്വം തീരുമാനിച്ചു.
അതിനാൽ ഗ്രൂപ് യോഗം െഎ പക്ഷം ഒഴിവാക്കുകയും പകരം നേതാക്കൾ തമ്മിൽ അനൗപചാരിക കൂടിയാലോചനകൾ നടത്തി പിരിയുകയും ചെയ്തു. പുനഃസംഘടനയെ തുടർന്ന് സംഘടനയിൽ ഉരുണ്ടുകൂടിയ തർക്കം തിങ്കളാഴ്ച കൊച്ചിയിലെത്തിയ യൂത്ത്കോൺഗ്രസ് ദേശീയ സെക്രട്ടറി രവീന്ദർദാസിനെ നേതാക്കൾ ധരിപ്പിച്ചു. തുടർന്നായിരുന്നു പുനഃസംഘടന തീരുമാനം റദ്ദാക്കാൻ ധാരണയായത്. രവീന്ദർദാസ് ചൊവ്വാഴ്ച തിരുവനന്തപുരെത്തത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.