മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആ വശ്യം പരസ്യമായി പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കൂ ടുതൽ സീറ്റെന്ന വികാരം പാർട്ടിയിൽ ഉയരാറുണ്ടെങ്കിലും യു.ഡി.എഫിൽ പേരിന് മാത്രം ഉന്നയ ിച്ച് ലീഗ് പിന്മാറുകയാണ് പതിവ്. എന്നാൽ, ഇക്കുറി വീണ്ടുവിചാരത്തിെൻറ പ്രശ്നമില്ലെന്നും ഒരു മണ്ഡലം കൂടി കിട്ടിയേ തീരൂവെന്നുമുള്ള നിലപാടിലാണ് യൂത്ത് ലീഗ്. കഴിഞ്ഞദിവസം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മൂന്നാം സീറ്റിെൻറ കാര്യം പേരാക്ഷമായി സൂചിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഇൗനലി ശിഹാബ് തങ്ങൾ കുറച്ചുകൂടി ശക്തമായി ഇക്കാര്യം എടുത്തുപറഞ്ഞു. ആവശ്യപ്പെടാതെത്തന്നെ ലീഗിന് മൂന്നാം സീറ്റ് നൽകാൻ കോണ്‍ഗ്രസ് തയാറാകണമെന്നായിരുന്നു അഭിപ്രായം. വയനാട് ലഭിച്ചാല്‍ ലീഗിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. അര്‍ഹതപ്പെട്ട സീറ്റ് ചോദിക്കാന്‍ ലീഗ് മടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറായില്ലെങ്കിൽ കാസർകോട് നേടിയെടുക്കുകയാണ് ലക്ഷ്യം.
മൂന്ന് സീറ്റിന് അർഹതയുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും മുമ്പ് വ്യക്തമാക്കിയിരുന്നു. മൂന്നാമത്തെ സീറ്റിലൂടെ യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് യൂത്ത് ലീഗിൽ ഉയരുന്ന ആവശ്യമാണ് മുഇൗനലിയുടെ പ്രസ്താവനക്ക് പിന്നിൽ. കോഴിക്കോട്ട് ഉൾപ്പെടെ ലീഗ് മുമ്പ് ലോക്സഭയിലേക്ക് ജയിച്ച ചരിത്രമുണ്ട്. എന്നാൽ, 1977 മുതൽ കോൺഗ്രസാണ് ഇവിടെ മത്സരിക്കുന്നത്. പകരം ലീഗിന് പൊന്നാനി നൽകി. നിലവിൽ മലപ്പുറവും പൊന്നാനിയുമാണ് ലീഗിനുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടി, കോൺഗ്രസിന് കീഴടങ്ങേണ്ടതില്ലെന്ന വികാരം അണികൾക്കിടയിൽ ശക്തമാണ്. മുത്തലാഖ്, സാമ്പത്തിക സംവരണം തുടങ്ങിയ വിഷയങ്ങളിൽ ലീഗും കോൺഗ്രസും വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്.
എൽ.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐക്ക് സി.പി.എം നൽകുന്ന പരിഗണന യു.ഡി.എഫിൽ ലീഗിന് ലഭിക്കുന്നില്ലെന്ന പരാതി കാലങ്ങളായുണ്ട്. ലോക്സഭയിലേക്ക് നാല് സീറ്റിൽ മത്സരിക്കുന്ന സി.പി.ഐ നിയമസഭ മണ്ഡലങ്ങളുടെ കാര്യത്തിലും ലീഗിനേക്കാൾ ഏറെ മുന്നിലാണ്. ആവശ്യത്തിന് രാജ്യസഭ സീറ്റും ഇവർ പിടിച്ചുവാങ്ങാറുണ്ട്. എന്നാൽ, രണ്ട് രാജ്യസഭാംഗങ്ങളുണ്ടായിരുന്ന ലീഗിന് 2010 മുതൽ 2015 വരെ ഒരാൾപോലുമില്ലായിരുന്നു. ഇക്കാലത്ത് 20 ആയിരുന്നു നിയമസഭയിലെ അംഗബലം. 2016ലും 24 സീറ്റിൽ മത്സരിച്ച് 18 എണ്ണത്തിൽ ജയിക്കാനായി. യു.ഡി.എഫിന് അകത്തും പുറത്തുമായി കെ.എം. മാണിയുടെ കേരള കോൺഗ്രസ് വിലപേശലിലൂടെ സ്ഥാനമാനങ്ങൾ നേടിയെടുക്കുമ്പോൾ ഇനിയും മിണ്ടാതിരിക്കുന്നതിൽ അർഥമില്ലെന്നാണ് ലീഗിലെ പൊതുവികാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.