ഹൃദയാഘാതം മൂലമുണ്ടാവുന്ന മരണം പ്രവചിക്കാൻ എ.ഐക്ക് സാധിക്കുമെന്ന് പഠനം

പാരീസ്: ഹൃദയാഘാതം മൂലമുണ്ടാവുന്ന പെ​ട്ടെന്നുള്ള മരണം പ്രവചിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്ന് പഠനം. ഹൃദയാഘാതം മൂലം പെട്ടെന്ന് മരിക്കാൻ 90 ശതമാനത്തിലധികം സാധ്യതയുള്ളവ​രെ തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്നും പഠനം പറയുന്നു.

ലോകത്ത് പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ 10 മുതൽ 20 ശതമാനം വരെയാണെന്ന് ഇൻസെം യൂനിവേഴ്സിറ്റി ഓഫ് പാരിസിലെ ​ഹൃദയ ഗവേഷണ കേന്ദ്രം ഡയറക്ടർ സേവ്യർ ജുവൻ പറഞ്ഞു. മുഴുവൻ മെഡിക്കൽ രേഖകളും ഉപയോഗിച്ച് ആളുകളിലെ ഹൃദയാഘാത സാധ്യത മനസിലാക്കുന്ന പുതിയൊരു മോഡലാണ് തങ്ങൾ വികസിപ്പിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പാരീസിലേയും സിയാറ്റി​ലിലേയും പെട്ടെന്നുള്ള ഹൃദയാഘാതം മൂലം മരിച്ച 25,000 പേരുടെ വിവരങ്ങൾ എ.ഐയുടെ സഹായത്തോടെ പഠനവിധേയമാക്കി. ഇതി​നൊപ്പം സാധാരണക്കാരായ 75,000 പേരുടെ വിവരങ്ങളും പഠിച്ചു.

ഇതിൽ ഇവരുടെ 10 വർഷത്തിനിടയിലെ 10 ലക്ഷത്തോളം മെഡിക്കൽ പരിശോധന രേഖകൾ പഠനവിധേയമാക്കി. ഈ ഡാറ്റ ഉപയോഗിച്ച് എ.ഐയുടെ സഹായത്തോടെ പെട്ടെന്നുള്ള ഹൃദയാഘാതം തിരിച്ചറിയുന്നതിനായി 25,000ത്തോളം സമവാക്യങ്ങളാണ് ഗവേഷകർ നിർമ്മിച്ചെടുത്തത്. പഠനത്തിനായി തെരഞ്ഞെടുത്ത ആളുകളുടെ പെട്ടെന്നുള്ള ഹൃദയാഘാത സാധ്യതകൾ പരിശോധിച്ച് അവരുടെ റിസ്ക് പ്രൊ​ഫൈലും തയാറാക്കി.

ഉയർന്ന രക്തസമ്മർദ്ദം, ഹൃദ​യരോഗ ചരിത്രം, മദ്യ ഉപയോഗം പോലുള്ള നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് റിസ്ക് പ്രൊഫൈൽ തയാറാക്കിയത്. റിസ്ക് പ്രൊഫൈൽ 89 ശതമാനത്തിന് മുകളിൽ ഹൃദയാഘാത സാധ്യതയുള്ള ഒരാൾക്ക് മൂന്ന് മാസത്തിനുള്ളിൽ അത് സംഭവിക്കുമെന്നാണ് പ്രവചനം. എ.ഐ ഉപയോഗിച്ച് തയാറാക്കുന്ന ഇത്തരം വിവരങ്ങൾ ഉപയോഗപ്പെടുത്തി ഹൃദയാഘാത സാധ്യത പരമാവധി കുറക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

Tags:    
News Summary - AI can predict, prevent sudden cardiac death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:23 GMT