സ്റ്റോക്ക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. കരോലിൻ ബെർടോസി, മോർടെൽ മെർദാൻ, ബാരി ഷാർപ്ലെസ് എന്നിവർക്കാണ് പുരസ്കാരം. കിക്ക് കെമിസ്ട്രിയിലെയും ബയോഓർത്തോഗനൽ കെമിസ്ട്രിയിലെയും സംഭാവനകളാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.
ഇത് രണ്ടാം തവണയാണ് ബാരി ഷാർപ്ലെസിന് പുരസ്കാരം ലഭിക്കുന്നത്. ജർമൻ സ്വദേശിയായ ബെഞ്ചമിൻ ലിസ്റ്റും സ്കോട്ടിഷ് വംശജനായ ഡേവിഡ് മാക്മില്ലനുമായിരുന്നു കഴിഞ്ഞ വർഷം രസതന്ത്രത്തിനുള്ള നൊബേൽ പങ്കുവെച്ചത്. ഈ വർഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരവും മൂന്ന് പേർ പങ്കിട്ടിരുന്നു.
അലൻ ആസ്പെക്ട്, ജോൺ എഫ്. ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് നൊബേൽ. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ് പുരസ്കാരം. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്‍റേ പേബൂവിനാണ്. ഡിസംബർ 10നാണ് പുരസ്കാരങ്ങൾ കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.