ബംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിൽ ഏഴു പേലോഡുകൾ (പരീക്ഷണ ഉപകരണങ്ങൾ) ആണുള്ളത്. ചന്ദ്രയാൻ-ഒന്നിൽ 11ഉം ചന്ദ്രയാൻ-രണ്ടിൽ ഓർബിറ്ററിലേതടക്കം 13ഉം പേലോഡുകളാണുണ്ടായിരുന്നത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഒന്നും ലാൻഡറിൽ നാസയുടേതടക്കം നാലും റോവറിൽ രണ്ടും പേലോഡുകളാണ് പുതിയ ദൗത്യത്തിലുള്ളത്. സ്പെക്ട്രോ പോളാരി മെട്രി ഓഫ് ഹാബിറ്റബ്ൾ പ്ലാനറ്റ് എർത്ത് (ഷെയ്പ്) ആണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ പേലോഡ്. ഭൂമിക്കു സമീപമുള്ള ഇൻഫ്രാറെഡ് രശ്മികളുടെ തരംഗത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ബംഗളൂരു ഐ.എസ്.ആർ.ഒയിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററാണ് ഷെയ്പ് വികസിപ്പിച്ചത്.
എ.പി.എക്സ്.എസ് (ആൽഫ പാർട്ടിക്ൾ എക്സ്റേ സ്പെക്ട്രോമീറ്റർ), ലിബ്സ് (ലേസർ ഇൻഡ്യുസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്) എന്നിവയാണ് റോവറിലെ പേലോഡുകൾ. ചന്ദ്രോപരിതലത്തിലെ രാസപദാർഥങ്ങളുടെയും ഖനിജദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച പരീക്ഷണത്തിനാണ് എ.പി.എക്സ്.എസ് ഉപയോഗിക്കുക. എക്സ്റേയുടെയും ലേസർ കിരണങ്ങളുടെയും സഹായത്തോടെയായിരിക്കും ഈ പരീക്ഷണം നടക്കുക. ലിബ്സ് പേലോഡ് ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടകങ്ങളെക്കുറിച്ച് വിവരം നൽകും.
ലാൻഡർ ഇറങ്ങുന്ന പ്രതലത്തിലെ പ്രകമ്പനങ്ങൾ അളക്കുകയും പ്രതലത്തിന്റെ മേൽഭാഗം ചിത്രീകരിക്കുകയുമാണ് ഇൽസ ചെയ്യുക. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ പേലോഡായ എൽ.ആർ.എ ഭൂമിക്കും ചന്ദ്രനുമിടയിലെ അകലം കൃത്യമായി കണ്ടെത്താൻ പ്രവർത്തിക്കും.
(ചന്ദ്രാസ് സർഫേസ് തെർമോ ഫിസിക്കൽ എക്സ്പിരിമെന്റ്), ഇൽസ (ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി), എൽ.ആർ.എ (പാസിവ് ലേസർ റെട്രോഫ്ലെക്ടർ അറേ) എന്നിവയാണ് ലാൻഡറിലെ പേലോഡുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.