കാലാവസ്ഥാ വ്യതിയാനം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ഉറക്കത്തിന്‍റെ ദൈർഘ്യം കുറക്കുമെന്ന പഠനവുമായി കോപ്പൻഹേഗൻ യൂനിവേഴ്സിറ്റി ഗവേഷകർ. 2099ഓടെ താപനിലയിലെ വ്യതിയാനം മൂലം വർഷത്തിൽ 50 മുതൽ 58 മണിക്കൂറുകൾ വരെ ഒരാൾക്ക് നഷ്ടപ്പെടുമെന്നാണ് പഠനം.
68 രാജ്യങ്ങളിലായി 47, 000 മുതിർന്ന ആളുകളിലാണ് പഠനം നടത്തിയത്. ഉറക്കമളക്കുന്ന റിസ്റ്റ് ബാന്‍റുകൾ ഉപയോഗിച്ച് ഇവരുടെ ഏഴ് ദശലക്ഷം രാത്രി-ഉറക്കത്തിന്‍റെ വിവരങ്ങളാണ് ശേഖരിച്ചത്. താപം 30 ഡിഗ്രിക്ക് മുകളിലെത്തുമ്പോൾ ഉറക്കത്തിന്‍റെ ദൈർഘ്യത്തിൽ ഏകദേശം 14 മിനിറ്റിന്‍റെ കുറവ് വരുന്നതായി കണ്ടെകത്തി. ഉറക്കം ഏഴുമണിക്കൂർ തികക്കാനാകാത്ത അവസ്ഥയും ഉണ്ടാകുന്നുണ്ട്.
താപനില തീവ്രമായി കുറയുന്നതും കൂടുന്നതും മനുഷ്യരുടെയും മൃഗങ്ങളുടെയും ഉറക്കത്തിൽ കാര്യമായ കുറവ് വരുത്തുന്നുവെന്ന് സ്ലീപ് ലാബുകളിൽ മുമ്പ് നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.