വാഷിങ്ടൺ: കൊറോണ വൈറസുകൾ ശീതീകരിച്ച മാംസത്തിൽ 30 ദിവസം വരെ അതിജീവിക്കുമെന്ന് പഠനം. 4 ഡിഗ്രി സെൽഷ്യസ്, -20 ഡിഗ്രി സെൽഷ്യസ് എന്നീ താപനിലയിൽ സൂക്ഷിച്ച മാംസങ്ങളിൽ കൊറോണയുടെ സ്വഭാവമുള്ള വൈറസുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
ശരീരത്തിനകത്തും കൊറോണ വൈറസ് ജീവിക്കുമോ എന്ന കണ്ടത്തലിലേക്ക് നയിക്കുന്ന നിർണായക പഠനമാണ് നടക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. ആമാശയത്തിലും ശ്വാസകോശത്തിലും വൈറസ് ജീവിക്കാൻ സാധ്യതയുണ്ടെന്നാണ് സംശയിക്കുന്നത്.
സമൂഹ വ്യാപനം നടക്കുന്നതിന് മുമ്പ് കൊറോണയുടെ സാന്നിധ്യം കണ്ടെത്തുന്നത് തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലായിരുന്നു. ഇവിടെ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് വൈറസ് പടർന്നതും കയറ്റി അയച്ച ശീതീകരിച്ച മാംസത്തിലൂടെയാകാമെന്ന് ഗവേഷകർ പറയുന്നു. 'അപ്ലൈഡ് ആൻഡ് എൺവയൺമെന്‍റൽ മൈക്രോബയോളജി' എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.