ഫ്ലോറിഡ: നാസയുടെ മൂൺ റോക്കറ്റ് ആര്‍ട്ടെമിസ് 1 വിക്ഷേപണം വീണ്ടും മുടങ്ങി. കഴിഞ്ഞ ആഴ്ച ഇന്ധന ചോർച്ചയും എൻജിൻ സെൻസർ തകരാറും മൂലം തടസ്സപ്പെട്ട ദൗത്യം ശനിയാഴ്ച ഇന്ധന ചോർച്ചയെ തുടർന്ന് വീണ്ടും മാറ്റിവെക്കുകയായിരുന്നു.
322 അടിയുള്ള റോക്കറ്റിൽ പത്ത് ലക്ഷത്തോളം ഗാലൻ ഇന്ധനം നിറക്കാനാണ് ശ്രമിക്കുന്നത്. നാസയുടെ വലിയ ശ്രദ്ധയാകര്‍ഷിച്ച പദ്ധതിയാണ് ആര്‍ട്ടെമിസ് 1. പരീക്ഷണാർഥം മനുഷ്യന് പകരം സ്‌പേസ് സ്യൂട്ടണിഞ്ഞ പാവകളെ ഉപയോഗിച്ച് ആര്‍ട്ടെമിസ് 1 വിക്ഷേപിക്കുകയും പിന്നീട് ആളെ അയക്കുകയുമാണ് ലക്ഷ്യമിടുന്നത്.
അപ്പോളോ ദൗത്യം പൂര്‍ത്തിയാക്കിയതിന് 50 വര്‍ഷങ്ങള്‍ക്കുശേഷമാണ് മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.