ഗഗൻയാൻ: പേടകം കടലിൽ ഇറക്കുന്ന പരീക്ഷണം 21ന്

ബംഗളൂരു: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണ ദൗത്യം ഈമാസം 21ന് ശ്രീഹരിക്കോട്ടയിൽ നടക്കും. ബഹിരാകാശത്തുനിന്ന് മനുഷ്യരെ തിരിച്ചുകൊണ്ടുവരുമ്പോൾ പേടകം കടലിലാണ് ഇറക്കുക.

പ്രത്യേക പരീക്ഷണ വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരെ ക്രൂ മൊഡ്യൂൾ ബംഗാൾ ഉൾക്കടലിൽ ഇറക്കുകയും സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്യുന്ന ‘ഫ്ലൈറ്റ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ 1’ (ടി.വി-ഡി 1) പരീക്ഷണമാണ് നടക്കുക. ഡി 2, ഡി 3, ഡി 4 തുടർപരീക്ഷണങ്ങളും ഉടൻ നടക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. മൂന്നുപേരെ ബഹിരാകാശത്ത് എത്തിച്ച് മൂന്നുദിവസം അവിടെ താമസിപ്പിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം. 

ബഹിരാകാശത്തുനിന്ന് ഗഗൻയാൻ പേടകം തിരിച്ച് വരുമ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇറക്കുക. ബഹിരാകാശപേടകങ്ങളെ സുരക്ഷിതമായി കരയിലെത്തിക്കുന്ന സാങ്കേതികവിദ്യ നിലവിൽ ഐ.എസ്.ആർ.ഒക്കില്ല. ഇതിനാലാണ് ഗഗയൻയാൻ ക്രൂ മൊഡ്യൂൾ കടലിൽ ഇറക്കുക. ശേഷം സുരക്ഷിതമായി കടലിൽനിന്ന് വീണ്ടെടുക്കുകയാണ് ചെയ്യുക.

Tags:    
News Summary - Gaganyaan: The experiment of landing the probe in the sea on the 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:23 GMT