ന്യൂഡൽഹി: കൊതുകിനെ കൊല്ലാൻ പരിസ്ഥിതി സൗഹാർദ സാങ്കേതികവിദ്യയുമായി ഐ.സി.എം.ആർ. പുതുച്ചേരിയിലെ ഐ.സി.എം.ആർ ഗവേഷണ കേന്ദ്രത്തിലാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. പ്രത്യേകതരം ബാക്ടീരിയ ഉപയോഗിച്ച് കൊതുകുകളെ നശിപ്പിക്കുന്നതാണ് സാങ്കേതികവിദ്യ. ബി.ടി.ഐ VCRC B-17 എന്ന ബാക്ടീരിയ വകഭേദമാണ് ഐ.സി.എം.ആർ വികസിപ്പിച്ചെടുത്തത്. മറ്റ് ജീവജാലങ്ങൾക്ക് ദോഷം വരുത്താതെ ഇത് കൊതുകുകളെ നശിപ്പിക്കുമെന്നാണ് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്.
കൊതുകുകളെ മാത്രമേ ബാക്ടീരിയ നശിപ്പിക്കുള്ളുവെന്നാണ് പുതിയ സാങ്കേതികവിദ്യയുടെ പ്രത്യേകതയെന്ന് ഐ.സി.എം.ആർ വെക്ടർ കൺട്രോൾ റിസേർച്ച് സെന്റർ ഡറക്ടർ ഡോ.അശ്വിനി കുമാർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ബാക്ടീരിയയുടെ അത്രയും ഫലപ്രദമാണ് ഐ.സി.എം.ആർ വികസിപ്പിച്ചെടുത്ത വകഭേദവും. ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ 21 കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വാണിജ്യാടിസ്ഥാനത്തിൽ ബി.ടി.ഐയുടെ നിർമ്മാണം ആരംഭിക്കുന്നതോടെ മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക്ക തുടങ്ങി കൊതുക് പരത്തുന്ന രോഗങ്ങൾക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ അത് പുതിയൊരു കാൽവെപ്പാകും. കഴിഞ്ഞ മാസം ബി.ടി.ഐ സാങ്കേതികവിദ്യയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡസിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.