ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നതിനൊപ്പം സ്വന്തം അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അറിയാത്തവരുണ്ടാവില്ല. രാവും പകലുമെല്ലാം നമുക്ക് അനുഭവപ്പെടുന്നത് ഈ കറക്കംകൊണ്ടുകൂടിയാണ്. 23 മണിക്കൂറും 56 മിനിറ്റുമെടുത്താണ് ഭൂമി ഒരു കറക്കം പൂർത്തിയാക്കുന്നത്. ഇതിൽ സെക്കൻഡുകളുടെപോലും മാറ്റമുണ്ടാവില്ല. ഭൂമിയുടെ സന്തുലിതാവസ്ഥയും അതിലെ ജീവനും നിലനിർത്താൻ ഇത് അത്യന്താപേക്ഷിതമാണ്. നമ്മുടെ കാലാവസ്ഥയടക്കം നിയന്ത്രിക്കുന്നതിൽ ഈ കറക്കം ഏറെ പ്രധാനമാണ്. ഇനി സങ്കൽപിക്കുക: കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമി ഒരു നിമിഷമൊന്ന് നിശ്ചലമായാൽ?
ഭൂമധ്യരേഖയിൽ ഭൂമിയുടെ കറക്കം മണിക്കൂറിൽ 1600 കിലോമീറ്റർ എന്ന തോതിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഥവാ ഒരു ബുള്ളറ്റ് ട്രെയിനിനേക്കാളും വേഗത്തിലാണ് ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നത്. ഈ കറക്കം പെട്ടെന്ന് നിന്നുപോയാലുണ്ടാകുന്ന ആക്ക വ്യത്യാസം കാര്യങ്ങൾ മൊത്തത്തിൽ കുഴപ്പത്തിലാക്കും. ഒന്നും ഭൂമിയിൽ നിലയുറക്കാത്ത അവസ്ഥയാകും; സർവം കിഴക്കുഭാഗത്തേക്ക് ചുഴറ്റിയെറിയപ്പെടും. ഭൂമിയുടെ കറക്കം നിലച്ചാലും അന്തരീക്ഷം ചലനാവസ്ഥയിൽ തന്നെയാകും. അപ്പോൾ, തീവ്രമായ കൊടുങ്കാറ്റാകും ഭൂമിയിൽ അനുഭവപ്പെടുക. ഭൂമിയിലെ മുഴുവൻ കെട്ടിടങ്ങളും ഇടിഞ്ഞുവീഴാൻ അതുമാത്രം മതിയാകും. അന്തരീക്ഷ ചലനത്തിലുണ്ടാകുന്ന മാറ്റം കടലിലും ബാധിക്കും; വലിയ സുനാമിയുണ്ടാകും. അതോടൊപ്പം ഭീമൻ ഭൂകമ്പവും അനുഭവപ്പെടും. കൗതുകകരമായ മറ്റൊരു കാര്യം, ഈ നിശ്ചലതയുടെ ദുരന്തം ഭൂമിയിൽ മാത്രമായി ഒതുങ്ങില്ല എന്നതാണ്.
ഭൂമിയുടെ ഭ്രമണമാണ് ഗുരുത്വമണ്ഡലത്തെ നിർണയിക്കുന്നത്. ഈ ഗുരുത്വമണ്ഡലമാണ് ചന്ദ്രന്റെ ചലനത്തെ സ്വാധീനിക്കുന്നതും. അതായത്, ചന്ദ്രനെ ഭൂമിയുടെ ഉപഗ്രഹമായി നിലനിർത്തുന്നത് ഈ ഭ്രമണംകൊണ്ടുകൂടിയാണ്. ഭ്രമണം നിലച്ചാൽ ചന്ദ്രൻ ഭൂമിയുടെ സ്വാധീനവലയത്തിൽനിന്ന് ‘രക്ഷപ്പെടും’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.