വൺവെബ് ദൗത്യം വിജയം, വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിൽ ചുവടുറപ്പിച്ച് ഇന്ത്യ

ശ്രീ​ഹ​രി​ക്കോ​ട്ട: ഒ​റ്റ​യ​ടി​ക്ക് 5.4 ട​ണ്ണി​ന്റെ 36 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച് രാ​ജ്യാ​ന്ത​ര വാ​ണി​ജ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ച്ച് ഇ​ന്ത്യ. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 12.07ന് ​വ​ൺ​വെ​ബ് ഇ​ന്ത്യ-1 ദൗ​ത്യം ആ​ന്ധ്ര​പ്ര​ദേ​ശി​​ൽ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്റ​റി​ൽ​നി​ന്ന് കു​തി​ച്ചു​യ​ർ​ന്ന​ത് ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്കാ​ണ്. ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​മ്പ​ത് ഘ​ട്ട​ങ്ങ​ളി​ലാ​യി പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ എ​ല്ലാ ഉ​പ​ഗ്ര​ഹ​ങ്ങ​ളും ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​തോ​ടെ വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. രാ​ജ്യ​ത്തി​ന്റെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ തു​ട​ക്ക​മാ​യെ​ന്നാ​ണ് ദൗ​ത്യ വി​ജ​യ​ത്തി​നു​പി​റ​കെ ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ച​രി​ത്ര നി​മി​ഷ​മാ​ണി​തെ​ന്ന് ന്യൂ ​സ്‌​പേ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്റെ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡി. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്കം ഐ.​എ​സ്.​ആ​ർ.​ഒ​യെ അ​ഭി​ന​ന്ദി​ച്ചു. 36 ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ വി​ന്യാ​സം സ്ഥി​രീ​ക​രി​ച്ച വ​ൺ​വെ​ബ് സി​ഗ്ന​ൽ ല​ഭി​ച്ച​താ​യും അ​റി​യി​ച്ചു.

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​യ ന്യൂ ​സ്‌​പേ​സ് ഇ​ന്ത്യ (എ​ൻ.​എ​സ്.​ഐ.​എ​ൽ)​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യ സാ​റ്റ​ലൈ​റ്റ് ക​മ്പ​നി​യാ​യ വ​ൺ വെ​ബു​മാ​യു​ള്ള ആ​ദ്യ വാ​ണി​ജ്യ ക​രാ​റി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​ക്ഷേ​പ​ണം. എ​ൻ.​എ​സ്.​ഐ.​എ​ല്ലി​ന്റെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ ക​രാ​റാ​ണി​ത്. നെ​റ്റ്‌​വ​ർ​ക്ക് ആ​ക്‌​സ​സ് അ​സോ​സി​യേ​റ്റ​ഡ് ലി​മി​റ്റ​ഡി​ന്റെ (വ​ൺ വെ​ബ്) 36 ചെ​റി​യ ബ്രോ​ഡ്‌​ബാ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് വി​ക്ഷേ​പി​ച്ച​ത്. 150 കി​ലോ വീ​തം ഭാ​ര​മു​ള്ള​താ​ണ് ഓ​രോ ഉ​പ​ഗ്ര​ഹ​വും.

ഇ​തു​വ​രെ പി.​എ​സ്.​എ​ൽ.​വി റോ​ക്ക​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ണി​ജ്യ വി​ക്ഷേ​പ​ങ്ങ​ള്‍ മാ​ത്ര​മെ ഐ.​എ​സ്.​ആ​ർ.​ഒ ന​ട​ത്തി​യി​രു​ന്നു​ള്ളൂ. ബാ​ഹു​ബ​ലി, ഫാ​റ്റ്ബോ​യ് എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ക​രു​ത്തേ​റി​യ ജി.​എ​സ്.​എ​ൽ.​വി റോ​ക്ക​റ്റ് ആ​ദ്യ​മാ​യാ​ണ് വാ​ണി​ജ്യ വി​ക്ഷേ​പ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-3 യു​ടെ ര​ണ്ടാ​മ​ത്തെ വി​ക്ഷേ​പ​ണ​വു​മാ​യി​രു​ന്നു. 143 അ​ടി ഉ​യ​ര​മു​ള്ള ഇ​തി​ന് കൂ​ടു​ത​ൽ ഭാ​രം ഭ്ര​മ​ണ​പ​ഥ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ശേ​ഷി​യു​ണ്ട്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളു​ള്ള റോ​ക്ക​റ്റി​ന് 8,000 കി​ലോ പേ​ലോ​ഡ് താ​ഴ്ന്ന ഭൗ​മ ഭ്ര​മ​ണ​പ​ഥ​ത്തി​ലും 4,000 കി​ലോ വി​ദൂ​ര ഭൂ​സ്ഥി​ര ഭ്ര​മ​ണ​പ​ഥ​ത്തി​ലും എ​ത്തി​ക്കാ​ൻ ക​ഴി​യും. ഭൂ​മി​ക്ക​ടു​ത്ത ഭ്ര​മ​ണ​പ​ഥം ല​ക്ഷ്യ​മി​ടു​ന്ന​തു​കൊ​ണ്ട് എ​ൽ.​വി.​എം -3 (ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക് 3) എ​ന്ന പേ​രി​ലാ​ണ് ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-3 ഈ ​ദൗ​ത്യ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. സ​മ്പൂ​ർ​ണ ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ എ​ൽ.​വി.​എം3 റോ​ക്ക​റ്റ് ചാ​ന്ദ്ര​യാ​ൻ-2 അ​ട​ക്കം നാ​ല് വി​ജ​യ​ക​ര​മാ​യ ദൗ​ത്യ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

യു​ക്രെ​യ്‌​ൻ യു​ദ്ധ​വും റ​ഷ്യ​ക്കെ​തി​രാ​യ പാ​ശ്ചാ​ത്യ ഉ​പ​രോ​ധ​ങ്ങ​ളും കാ​ര​ണം ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​ത്തി​ന് വ​ൺ വെ​ബ്, ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ ആ​രി​യ​ൻ സ്പേ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലെ റ​ഷ്യ​ൻ സോ​യൂ​സ് റോ​ക്ക​റ്റു​ക​ളു​ടെ ഉ​പ​യോ​ഗം നി​ർ​ത്തി​വെ​ക്കാ​നും ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. മാ​ർ​ച്ച് മു​ത​ൽ ക​സ​ഖ്സ്താ​നി​ലെ റ​ഷ്യ​യു​ടെ ബൈ​ക്ക​ന്നൂ​ർ കോ​സ്‌​മോ​ഡ്രോ​മി​ൽ നി​ന്നു​ള്ള എ​ല്ലാ വി​ക്ഷേ​പ​ണ​ങ്ങ​ളും ക​മ്പ​നി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു.

വ​ൺ വെ​ബി​ന്റെ ഉ​പ​ഗ്ര​ഹ​നി​ർ​മാ​ണം യു.​എ​സി​ലാ​ണ്. ഫ്ലോ​റി​ഡ​യി​ല്‍നി​ന്ന് പ്ര​ത്യേ​ക ച​ര​ക്കു​വി​മാ​ന​ങ്ങ​ളി​ൽ ചെ​ന്നൈ​യി​ലും അ​വി​ടെ​നി​ന്ന് റോ​ഡു​മാ​ര്‍ഗം ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 2023ന​കം 648 ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി ആ​ഗോ​ള അ​തി​വേ​ഗ ഉ​പ​ഗ്ര​ഹ ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം കൊ​ണ്ടു​വ​രു​ക​യാ​ണ് വ​ൺ വെ​ബി​ന്റെ ല​ക്ഷ്യം. 2023 ജ​നു​വ​രി​യി​ൽ വ​ൺ വെ​ബി​ന്റെ 36 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൂ​ടി ഐ.​എ​സ്.​ആ​ർ.​ഒ വി​ക്ഷേ​പി​ക്കും.

ഭാ​ര​തി എ​യ​ർ​ടെ​ൽ പി​ന്തു​ണ​യു​ള്ള ക​മ്പ​നി​യാ​യ വ​ൺ വെ​ബി​ന്റെ 14ാമ​ത്തെ വി​ക്ഷേ​പ​ണ​മാ​ണി​ത്. ഇ​തോ​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ എ​ണ്ണം 462 ആ​യി. ആ​ഗോ​ള​ത​ല​ത്തി​ൽ 13 വി​ക്ഷേ​പ​ണ​ങ്ങ​ളി​ലൂ​ടെ 426 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ നേ​ര​ത്തേ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചി​രു​ന്നു. അ​ലാ​സ്ക, കാ​ന​ഡ, യു.​കെ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൺ വെ​ബ് ഇ​ന്‍റ‍ര്‍നെ​റ്റ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. വൈ​കാ​തെ ഇ​ന്ത്യ​യി​ലും സേ​വ​നം ല​ഭ്യ​മാ​ക്കി​യേ​ക്കും.

ദൗ​ത്യം ച​രി​ത്രം -എ​സ്. സോ​മ​നാ​ഥ്

ദൗ​ത്യം രാ​ജ്യ​ത്തി​നും ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ പ​രി​പാ​ടി​ക്കും ച​രി​ത്ര​മാ​ണെ​ന്ന് ​ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ് പ​റ​ഞ്ഞു. എ​ൽ.​വി.​എം 3 യു​ടെ ആ​ദ്യ വാ​ണി​ജ്യ വി​ക്ഷേ​പ​ണ​മാ​ണി​ത്. എ​ൽ.​വി.​എം 3യി​ലൂ​ടെ നാ​ല് ട​ൺ പേ​ലോ​ഡു​ള്ള ഭൂ​സ്ഥി​ര ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ക്കു​ക​യാ​ണ്. ഭൂ​മി​ക്ക​ടു​ത്ത ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണെ​ങ്കി​ൽ ആ​റ് ട​ൺ പേ​ലോ​ഡു​ക​ൾ വി​ക്ഷേ​പി​ക്കാം.

ഒ​മ്പ​ത് ഘ​ട്ട​ങ്ങ​ളി​ലാ​യി 36 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ വി​ക്ഷേ​പി​ക്കു​ക​യെ​ന്ന പ്ര​തീ​ക്ഷ​ക​ൾ നി​റ​വേ​റ്റു​ക നി​ർ​ണാ​യ​ക​മാ​ണ്. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​യ എ​ൻ.​എ​സ്.​ഐ.​എ​ൽ ഈ ​ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ക​യും റെ​ക്കോ​ഡ് സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത് ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. ഇ​ത് ഭാ​വി​യി​ൽ കൂ​ടു​ത​ൽ വി​ക്ഷേ​പ​ണ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


Tags:    
News Summary - India's Heaviest Rocket, With 36 Satellites On Board, Lifts Off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.